ഇന്ത്യന്‍ സൈന്യം മേഖലയില്‍ നിന്നും പിന്മാറണം- ചൈന

0
54

ഇന്ത്യന്‍ സൈന്യം മേഖലയില്‍ നിന്നും പിന്മാറണമെന്ന ആവശ്യവുമായി വീണ്ടും ചൈന. ഡോക് ലാം പ്രതിസന്ധി ഒഴിവാക്കാനാണ് ഇത്തരത്തിലുള്ള ആവശ്യമെന്ന് ചൈന. ഇരുവിഭാഗവും സൈന്യത്തെ പിന്‍വലിക്കുകയെന്നതാണ് ഇന്ത്യയുടെ നിര്‍ദ്ദേശം. എന്നാല്‍ ഇന്ത്യയുടെ ഈ നിര്‍ദ്ദേശം അംഗീകരിക്കാനാകില്ല എന്ന നിലപാടിലാണ് ചൈന. ഉത്തരാഖണ്ഡിലെ കാലാപാനിയിലോ കശ്മീരിലോ തങ്ങള്‍ പ്രവേശിച്ചാല്‍ എന്താവും ഇന്ത്യയുടെ നിലപാടെന്നും ചൈന ചോദിച്ചു.

ഇന്ത്യന്‍ സൈന്യം ഡോക് ലാമില്‍ നിലയുറപ്പിച്ചിട്ട് അമ്പതുദിവസമാകുന്നു. മേഖലയില്‍ റോഡ് നിര്‍മിക്കാനുള്ള ചൈനീസ് ശ്രമത്തെ തടയുകയും ചെയ്തിരുന്നു. എന്നാല്‍ ഇതേ സാഹചര്യം തുടര്‍ന്നാല്‍ അന്താരാഷ്ട്ര നിയമനുസരിച്ചുള്ള ശക്തമായ നടപടികള്‍ ഉണ്ടാകുമെന്നും ചൈന മുന്നറിയിപ്പു നല്‍കി.

ഡോക് ലാം സംഘര്‍ഷം സമാധാനപരമായി പരിഹരിക്കാനുള്ള സമയം കടന്നുപോയി എന്നാണ് ചൈനയുടെ നിലപാട്. മേഖലയിലെ സംഘര്‍ഷം അപകടകരമായ സാഹചര്യത്തിലേക്ക് എത്തിയിരിക്കുകയാണെന്ന് ചൈനീസ് നയതന്ത്ര ഉദ്യോഗസ്ഥ വാങ്ങ് വെന്‍ലി പറഞ്ഞു.

എന്നാല്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഇരുരാജ്യങ്ങളും ഒരുമിച്ചു സൈന്യത്തെ പിന്‍വലിക്കാം എന്നായിരുന്നു ഇന്ത്യയുടെ നിര്‍ദ്ദേശം. ഇത് പ്രയോഗികമെല്ലെന്നും, ഇന്ത്യന്‍ സൈന്യത്തെ നിരുപാധികം മേഖലയില്‍ നിന്നും പിന്‍ വലിക്കണമെന്നുമാണ് ചൈനയുടെ ആവശ്യം.

അല്ലാത്ത പക്ഷം അന്താരാഷ്ട്ര നിയമങ്ങള്‍ അനുസരിച്ചുള്ള ശക്തമായ നടപടികള്‍ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. സ്ഥിതിഗതികള്‍ എല്ലാം നിയന്ത്രണ വിധേയമാണെന്ന തരത്തിലുള്ള ഇന്ത്യന്‍ സര്‍ക്കാറിന്റെ പ്രചരണം അവസാനിപ്പിക്കണമെന്നും ചൈന ആവശ്യപ്പെടുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here