ഉഴവൂരിനെതിരെയുള്ളത് കൊലവിളി തന്നെ; ശബ്ദരേഖ പുറത്ത്

0
65

അന്തരിച്ച എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയന്റെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുന്നു. അദ്ദേഹത്തിന്റെ മരണത്തിനു തൊട്ടുമുന്‍പ് പാര്‍ട്ടി നേതാവ് നടത്തിയ അതിരൂക്ഷ പരാമര്‍ശങ്ങള്‍ ഉന്നയിച്ചുള്ള ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

എന്‍സിപി സംസ്ഥാന സെക്രട്ടറിയും അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്‍ ചെയര്‍മാനുമായ സുള്‍ഫിക്കര്‍ മയൂരി ഉഴവൂര്‍ വിജയനുമായി നടത്തിയ സംഭാഷണമാണ് ഇത്. ‘അടി കൊടുക്കും, കൊല്ലും, ഒന്നോ രണ്ടോ കോടി മുടക്കാനും ബുദ്ധിമുട്ടില്ല’ എന്നിങ്ങനെയായിരുന്നു സംഭാഷണം.

എന്‍സിപിയിലെ തന്നെ മറ്റൊരു നേതാവിനെ വിളിച്ച് ഇങ്ങനെ സംസാരിച്ച സുള്‍ഫിക്കര്‍ ഇതിനുപിന്നാലെ വിജയനെ നേരിട്ടും വിളിച്ചു. ഈ സംസാരത്തിനൊടുവിലാണ് ഉഴവൂര്‍ വിജയന്‍ കുഴഞ്ഞുപോയതായി സന്തതസഹചാരി സതീഷ് കല്ലക്കോട് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. ഇത് ശരിയെന്നു തെളിയിക്കുന്ന തരത്തിലുള്ള ഫോണ്‍ സംഭാഷമാണ് ഇത്.

അതേസമയം, ഫോണ്‍സംഭാഷണത്തില്‍ കേള്‍ക്കുന്നതു തന്റെ ശബ്ദമല്ലെന്നു സുള്‍ഫിക്കര്‍ മയൂരി പ്രതികരിച്ചു. കൊലവിളി നടത്തിയതു മുജീബ് റഹ്മാന്‍ അല്ലെന്നു തെളിയിക്കാന്‍ വെല്ലുവിളിക്കുന്നുവെന്നും മയൂരി പറഞ്ഞു. എന്നാല്‍ ഭീഷണിപ്പെടുത്തിയതു സുള്‍ഫിക്കര്‍ മയൂരി തന്നെയെന്നു മുജീബ് റഹ്മാന്‍ പറഞ്ഞു. വെല്ലുവിളി സ്വീകരിക്കുകയാണെന്നും അദ്ദേഹം പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here