എസ്പി യതീഷ് ചന്ദ്രയുടെ വാദങ്ങളുടെ മുനയൊടിച്ച് ഏഴു വയസുകാരന്‍ അലന്‍; പുതുവൈപ്പ് കമ്മിഷന്‍ നടപടികള്‍ തുടരുന്നു

0
121


കൊച്ചി: പുതുവൈപ്പ് സമരവുമായി ബന്ധപ്പെട്ട പോലീസ് നടപടികള്‍ നുഷ്യാവകാശ കമ്മിഷന്റെ സിറ്റിങ്ങില്‍ ഉന്നയിക്കപ്പെടുമ്പോള്‍ എസ്പി യതീഷ് ചന്ദ്രയെ അമ്പരപ്പിച്ച് ഏഴുവയസുകാരന്റെ രംഗ പ്രവേശം.

സമരത്തിനെത്തിയ തന്നെയും സഹോദരനെയും മാതാപിതാക്കള്‍ക്കൊപ്പം പോലീസ് തല്ലിയെന്നു വിശ്വാസ്യതയോടെ കമ്മിഷന് മുന്നില്‍ നിന്ന് അലന്‍ ആവര്‍ത്തിച്ചപ്പോള്‍ താത്ക്കാലത്തെക്കെങ്കിലും പോലീസ് മുട്ടുമടക്കി.

പ്രധാനമന്ത്രിയുടെ സന്ദർശത്തിനു മുന്നോടിയായുള്ള ട്രയൽ റണ്‍ തടസപ്പെടുത്താന്‍ ശ്രമിച്ചപ്പോഴാണ് സമരക്കാര്‍ക്കെതിരെ ഇടപെട്ടത് എന്നായിരുന്നു പൊലീസ് വാദം. ചെറിയ തോതില്‍ ബലപ്രയോഗം ‍മാത്രമാണ് ഉണ്ടായതെന്നും അന്നത്തെ ഡിസിപിയെന്ന നിലയിൽ പൊലീസ് നടപടിക്കു നേതൃത്വം നൽകിയ യതീഷ് വാദിച്ചു.

എന്നാല്‍ അലന്‍ പോലീസ് വാദങ്ങളുടെ മുനയൊടിച്ചു. എന്നാല്‍ സമരമുഖത്തുനിന്നുള്ള വിഡിയോ കാട്ടി യതീഷ് ചന്ദ്ര അക്രമം ഇല്ലെന്നു പറഞ്ഞപ്പോൾ പുതുവൈപ്പിൽനിന്നെത്തിയവർ എതിർത്തു.

ദൃശ്യങ്ങളുടെ ആധികാരികതയിൽ ഇരുപക്ഷവും പരാതി ഉന്നയിച്ചതോടെ കൂടുതൽ ദൃശ്യങ്ങൾ ശേഖരിക്കാൻ കമ്മിഷൻ തീരുമാനിച്ചു. കേസ് അടുത്തമാസം വീണ്ടും പരിഗണിക്കാനായി മാറ്റിവച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here