ഗുവാമിലെ അമേരിക്കന്‍ സൈനിക താവളം ആക്രമിക്കുമെന്ന് ട്രംപിനു ഉത്തരകൊറിയയുടെ മുന്നറിയിപ്പ്. കൊറിയയെ തകര്‍ക്കുമെന്ന് ട്രംപിന്റെ ഭീഷണിക്കാണ് മറുപടിയായാണ് നല്‍കിയിരിക്കുന്നത്. ആക്രമണത്തിനു മധ്യദൂര ഹ്വസോങ്12 മിസൈല്‍ പ്രയോഗിക്കുമെന്നും ഉത്തരകൊറിയ മുന്നറിയിപ്പ് നല്കി.
ഉത്തരകൊറിയ യുദ്ധഭീഷണിയും ആയുധപരീക്ഷണങ്ങളും അവസാനിപ്പിച്ചില്ലെങ്കില്‍ ലോകം ഇന്നോളം കണ്ടിട്ടില്ലാത്ത തരത്തിലുള്ള ആക്രമണം നേരിടേണ്ടി വരുമെന്നാണ് ട്രംപ് താക്കീത് നല്‍കിയത്. ഉത്തരകൊറിയ ലോകത്തിന് ഭീഷണിയാണെന്നും ട്രംപ് ആഞ്ഞടിച്ചിരുന്നു. ഇതാദ്യമായാണ് കൊറിയന്‍ വിഷയത്തില്‍ ട്രംപ് ഇത്ര രൂക്ഷമായ പ്രതികരണം നടത്തുന്നത്.
ഉത്തരകൊറിയ അണുബോംബിന്റെ ചെറുരൂപം വികസിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. ആഴ്ചകള്‍ക്ക് മുമ്പ് അമേരിക്കന്‍ തീരം വരെയെത്തുന്ന ഭൂഖണ്ഡാന്തര മിസൈല്‍ കൊറിയ വിജയകരമായി പരീക്ഷിച്ചിരുന്നു. ഇതാണ് അമേരിക്കയെ നിലപാട് കടുപ്പിക്കാന്‍ പ്രേരിപ്പിച്ചത്.