കനത്ത സുരക്ഷയില്‍ അബ്ദുൽ നാസർ മദനി ഇന്ന് തലശ്ശേരിയിൽ; എത്തുന്നത് മകന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍

0
116

തലശ്ശേരി: മകന്റെ വിവാഹച്ചടങ്ങി‍ൽ പങ്കെടുക്കാന്‍ പിഡിപി ചെയർമാൻ അബ്ദുൽ നാസർ മദനി ഇന്ന് തലശ്ശേരിയിൽ എത്തും. കനത്ത സുരക്ഷാ സന്നാഹമാണ് തലശ്ശേരിയിൽ പൊലീസ് ഏര്‍പ്പെടുത്തിയത്.

വിവാഹ വേദിയായ ടൗൺഹാളിലും മദനി തങ്ങുന്ന ലോഗൻസ് റോഡിലെ ലോഡ്ജിലും പൊലീസ് നിരീക്ഷണം ശക്തിപ്പെടുത്തി.

രാവിലെ ഏഴോടെ തിരുവനന്തപുരം – മംഗളൂരു എക്സ്പ്രസ് ട്രെയിനിലാണ് മദനി തലശ്ശേരിയിൽ എത്തുന്നത്. ഇന്നലെ രാത്രി തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. രാവിലെ തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങുന്ന മദനി നേരെ ലോഡ്ജിൽ എത്തും. 11 മണിയോടെ വിവാഹ ഹാളിലെത്തും. വൈകിട്ട് നാലോടെ വധുവിന്റെ അഴിയൂരിലെ വീട്ടിൽ സൽക്കാരത്തിനെത്തും. അവിടെ നിന്നു റോഡ് മാർഗം കോഴിക്കോട്ടേക്കു പോകും.

മദനിക്കൊപ്പം കർണാടക പൊലീസുമുണ്ട്. കനത്ത പോലീസ് സുരക്ഷ മദനി എത്തുന്ന എല്ലായിടത്തും ഒരുക്കിയിട്ടുണ്ട്. ഗതാഗതക്കുരുക്ക് ഒഴിവാക്കാനും പോലീസ് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here