കശ്മീരിലെ പുല്‍വാമ ജില്ലയില്‍ തീവ്രവാദികളും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലില്‍ രണ്ടു തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ത്രാലിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.
ത്രാലിലെ ഗുലാബാഗിലാണ് ഏറ്റുമുട്ടല്‍ ആദ്യം ആരംഭിച്ചത്. 42 രാഷ്ട്രീയ റൈഫിള്‍സും സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പും സംയുക്തമായി പരിശോധന നടത്തുമ്പോള്‍ തീവ്രവാദികള്‍ വെടിവെക്കുകയായിരുന്നു.
ഉടന്‍തന്നെ സൈന്യം തിരിച്ചടിച്ചു. തീവ്രവാദികളുടെ മൃതദേഹങ്ങള്‍ സംഭവ സ്ഥലത്തു നിന്ന് കണ്ടെടുത്തു.