കൈതപ്പൊയിലെ അപകം: മരണം ഒമ്പതായി

0
78

അടിവാരത്തിനും കൈതപ്പൊയിലിനുമിടയില്‍ എലിക്കാട് കമ്പിപ്പാലം വളവില്‍ സ്വകാര്യ ബസും ജീപ്പും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. വെണ്ണക്കോട് തടത്തുമ്മല്‍ മജീദ്-സഫിന ദമ്പതികളുടെ മൂത്ത മകള്‍ ഖദീജ നിയ (10) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികfത്സയിലായിരുന്നു ഖദീജ നിയ.

അപകടത്തില്‍ മരിച്ച കരുവന്‍ പൊയില്‍ അബുദുറഹ്മാന്റെയും സുബൈദയുടെയും കൊച്ചുമകളായിരന്നു ഖദീജ നിയ. ഈ മരണത്തോടുകൂടി കൊടുവള്ളി അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഒന്‍പതായി. ആഗസ്റ്റ് അഞ്ചിനാണ് അപകടം സംഭവിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here