ന്യൂഡല്‍ഹി : രാജ്യം ഉറ്റുനോക്കിയ ഗുജറാത്ത് രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി നേരിട്ടതെങ്ങിനെ? ഗുജറാത്ത് രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി പണക്കൊഴുപ്പും, കോണ്‍ഗ്രസ് തന്ത്രജ്ഞതയുമാണ് ഏറ്റുമുട്ടിയത്.
കോണ്‍ഗ്രസ് പതിറ്റാണ്ടുകളായി പയറ്റിക്കൊണ്ടിരിക്കുന്ന കുതിരക്കകച്ചവടം ബിജെപി എടുത്ത് പയറ്റിയപ്പോള്‍ മറുഭാഗത്ത് രാഷ്ട്രീയ തന്ത്രജ്ഞതയും അനുഭവ സമ്പത്തും കോണ്‍ഗ്രസിന് തുണയായി.
കോണ്‍ഗ്രസ് ബുദ്ധികേന്ദ്രങ്ങള്‍ അഹമ്മദ് പട്ടേലിനെ വിജയിപ്പിക്കാന്‍ കടുത്ത ആസൂത്രണങ്ങള്‍ തന്നെ നടത്തി. ബിജെപിയാണെങ്കില്‍ കുതിരക്കച്ചവടത്തിനു വഴിയേ പോയി. കോണ്‍ഗ്രസിന്റെത് പോലുള്ള ബുദ്ധികേന്ദ്രങ്ങള്‍ ബിജെപിക്ക് ഉണ്ടായില്ല. ആദ്യഘട്ട വിജയം ബിജെപി നേടിയപ്പോള്‍ പിന്നീട് പാര്‍ലമെന്റ്റി രംഗത്തുള്ള പരിചയക്കേട് വിനയായി. അത് പരാജയത്തിലേക്ക് വഴി തുറക്കുകയും ചെയ്തു.
എംഎല്‍എമാരെ റിസോര്‍ട്ട് രാഷ്ട്രീയം പയറ്റി സുരക്ഷിതരാക്കി നിര്‍ത്തിയ കോണ്‍ഗ്രസ് തന്ത്രജ്ഞത തന്നെയാണ് ഒടുവില്‍ വിജയം നേടിയത്. റിസോര്‍ട്ടില്‍ കോണ്‍ഗ്രസ് എത്തിച്ചത് 44 എംഎല്‍എമാരാണ്. ആ അധ്വാനം പാഴായില്ല. 44 വോട്ടുകള്‍ അതായത് അഹമ്മദ് പട്ടേലിന് മിനിമം ആവശ്യമായ 44 വോട്ടുകള്‍ കോണ്‍ഗ്രസ് നേടുക തന്നെ ചെയ്തു.
രണ്ടു വിമത കോണ്‍ഗ്രസ് എംഎല്‍എ വോട്ടുകള്‍ തിരഞ്ഞെടുപ്പ് കമ്മിഷന് അസാധുവാക്കിയതും രണ്ടു കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബാലറ്റ് അമിത് ഷായെ കാണിച്ചു എന്ന കോണ്‍ഗ്രസ് വാദം കാര്യം തിരഞ്ഞെടുപ്പ് കമ്മിഷന് അംഗീകരിച്ചതും ബിജെപിക്ക് കനത്ത തിരിച്ചടിയായി.
രണ്ടു വിമത കോണ്‍ഗ്രസ് വോട്ടുകള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് അസാധുവാക്കിയതോടെയാണ് അഹമ്മദ് പട്ടേലിന് പ്രതീക്ഷ നിറച്ച് തുടങ്ങിയത്. അടിയന്തിര വര്‍ക്കിംഗ് കമ്മറ്റി കൂടി കോണ്‍ഗ്രസ് നിമിഷങ്ങളുടെ തീരുമാനങ്ങള്‍ സ്വീകരിച്ചു തുടങ്ങിയിരുന്നു. എണ്ണയിട്ട മെഷീനറി പോലെ കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചു. അമിത് ഷായെ ബാലറ്റ് പേപ്പർ കാണിച്ചെന്നാ കോൺഗ്രസിന്റെ ആരോപണം ഒരു പ്രധാന നീക്കമായി. അതോടെ ശ്രദ്ധ ഗുജറാത്തിൽനിന്നു ഡൽഹിയിലേക്കു മാറി.
കോൺഗ്രസിന്റെ ദേശീയ നേതാക്കള്‍ തിരഞ്ഞെടുപ്പ് കമ്മിഷനെ നേരിട്ട് കണ്ടു. മണിക്കൂറുകൾ പിന്നിട്ടപ്പോൾ കോൺഗ്രസിന്റെ പരാതി അംഗീകരിച്ചതായി തിരഞ്ഞെടുപ്പ് കമ്മിഷന്റെ അറിയിപ്പുവന്നു. തുടർന്നു ബിജെപിയും മറുനീക്കത്തിനു തുടക്കമിട്ടു.
തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്കി. വോട്ടെണ്ണൽ നിലച്ചു. വോട്ടെണ്ണൽ തുടര്‍ന്നപ്പോള്‍ അഹമ്മദ് പട്ടേലിന്റെ ജയം എത്തുകയും ചെയ്തു.