ന്യൂഡൽഹി: ഗുജറാത്ത് തിരിച്ചടി മോദി-അമിത് ഷാ ദ്വന്ദങ്ങള്‍ ഇങ്ങിനെ നോക്കിക്കാണും. ഡല്‍ഹി രാഷ്ട്രീയ വൃത്തങ്ങളില്ആകാംക്ഷ ഏറുകയാണ്.
ഗുജറാത്ത് രാജ്യസഭാ തിരഞ്ഞെടുപ്പ് രാഷ്ട്രം ശ്രദ്ധിക്കുന്ന തലത്തിലേക്ക് കൊണ്ട് വന്നത് കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിനെ തോല്‍പ്പിക്കാന്‍ നടത്തിയ ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ കരുനീക്കമായിരുന്നു.
മുന്‍പ് തന്നെ കേസുകളില്‍ തളച്ചിട്ടതിന് പിന്നില്‍ അഹമ്മദ് പട്ടേല്‍ ആയിരുന്നു എന്ന ഉറച്ച വിശ്വാസമാണ് അഹമ്മദ് പട്ടേലിനെതിരെ നീങ്ങാന്‍ അമിത് ഷായെ പ്രേരിപ്പിച്ചത്. ശക്തമായ സാമ്പത്തിക-അധികാര പിന്‍ബലത്തില്‍ അമിത് ഷാ നടത്തിയ കരുനീക്കങ്ങള്‍ ഗുജറാത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തെ മാത്രമല്ല കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ വരെ വിറപ്പിച്ചു.
44 എംഎല്‍എമാരെയും കൂട്ടി ബംഗളൂരുവിലേക്ക് മുങ്ങാന്‍ ഹൈക്കമാന്‍ഡിനെ പ്രേരിപ്പിച്ചത് അമിത് ഷാ നടത്തിയ ഈ കരുനീക്കങ്ങള്‍ ആയിരുന്നു. പക്ഷെ കോണ്‍ഗ്രസ് രാഷ്ട്രീയ പരിചയ സമ്പത്ത് കൊണ്ട് ഈ നീക്കത്തെ തലനാരിഴകൊണ്ട് ഇല്ലാതാക്കി.
കടുത്ത രാഷ്ട്രീയ തിരിച്ചടി അമിത് ഷായ്ക്ക് നല്‍കുകയും ചെയ്തു. ഈ തിരിച്ചടി മോദി-അമിത് ഷാ ദ്വയത്തില്‍ എന്ത് മാറ്റങ്ങള്‍ ഉണ്ടാക്കും എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റു നോക്കുന്നത്. അഹമ്മദ് പട്ടേലിനെ തലനാരിഴയ്ക്ക് വിജയിപ്പിച്ചെങ്കിലും കോണ്‍ഗ്രസ് നേതൃത്വം ഭീതിയിലാണ്. കാരണം കര്‍ണ്ണാടകയിലെ കോണ്‍ഗ്രസിന്റെ സാമ്പത്തിക പിന്‍ബലവും, ശക്തികേന്ദ്രവുമായിരുന്ന മന്ത്രി ഡി.ശിവകുമാര്‍ ശിവകുമാര്‍ തകര്ക്കപ്പെടിരിക്കുന്നു.
വരുന്ന നിയമസഭാ-ലോക്സഭാ തിരഞ്ഞെടുപ്പുകളില്‍ കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി നല്കുന്ന നീക്കമാണ് കേന്ദ്ര എന്‍ഫോഴ്സ്മെന്റ് വിഭാഗം നടത്തിയത്. കേസുകളില്‍ അപ്പാടെ കുരുങ്ങി ശിവകുമാര്‍ തകര്ന്നടിഞ്ഞിരിക്കുന്നതായി കര്‍ണ്ണാടക കോണ്‍ഗ്രസ് വൃത്തങ്ങള്‍ തന്നെ വെളിപ്പെടുത്തുന്നു.
യുപി, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ തകര്‍പ്പന്‍ വിജയത്തോടെയാണു നരേന്ദ്ര മോദി – അമിത് ഷാ ജോഡി ബിജെപിയില്‍ അപ്രമാദിത്വം നേടുന്നത്. പിന്നീട് എല്ലാ തീരുമാനങ്ങളും മോദി-അമിത് ഷാ ജോഡി ദ്വയങ്ങളുടെതായി.
ബിജെപിക്ക് തീര്‍ത്തും അപരിചിതമായ രീതികളിലൂടെയാണ് പിന്നീട് പാര്‍ട്ടി നീങ്ങിയത്. വിജയത്തിന്റെ കൂട് ഇവര്‍ തുറന്നിട്ടു. മൂന്നു വര്‍ഷം കൊണ്ട് പതിനെട്ട് സംസ്ഥാനങ്ങളില്‍ ബിജെപിയെ അധികാരത്തില്‍ എത്തിച്ചു. അതുകൊണ്ട് തന്നെ വിവാദങ്ങള്‍ പാര്‍ട്ടിയില്‍ നിന്നും ഒലിച്ചു പോവുകയും ചെയ്തു.
പക്ഷെ തിരുത്തല്‍ ശക്തിയായ ആര്‍എസ്എസ് കൂടി ഈ ദ്വയത്തിന്നോപ്പം നീങ്ങിയതോടെ കാര്യങ്ങള്‍ മോദിക്കും അമിത് ഷായ്ക്കും എളുപ്പമാകുകയും ചെയ്തു. അപ്പോഴാണ് തിരിച്ചടി അഹമദ് പട്ടേല്‍ രൂപത്തില്‍ വന്നത്.
ഈ പരാജയം മോദി-അമിത് ഷാ ദ്വയങ്ങള്‍ എങ്ങിനെ നോക്കിക്കാണും എന്നാണു രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.