ചക്കിട്ടപ്പാറ ഭൂമി ഏറ്റെടുക്കല്‍; ചട്ടലംഘനമെന്ന് റിപ്പോര്‍ട്ട്

0
67

വിനോദസഞ്ചാര പദ്ധതി ആരംഭിക്കാനായി ചക്കിട്ടപാറയിലെ വന്യജീവി സങ്കേതത്തിന്റെ സംരക്ഷിത വനഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ നീക്കമെന്ന് റിപ്പോര്‍ട്ട്. കക്കയം കേന്ദ്രീകരിച്ചുള്ള ടൂറിസം പദ്ധതിക്കു വേണ്ടി ഉപയോഗിക്കാനാണ് ഭൂമി ഏറ്റടുക്കുന്നതെന്നാണ് വിവരം. വൈദ്യുതി, ടൂറിസം വകുപ്പുകളാണ് പദ്ധതിയ്ക്കായി അനുകൂല നിലപാടെടുത്തിരിക്കുന്നത്.

നിക്ഷിപ്ത വനമെന്ന കളക്ടറുടെ റിപ്പോര്‍ട്ട് തള്ളിക്കൊണ്ടാണ് ഏറ്റെടുക്കല്‍ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. വനഭൂമി വാണിജ്യാവശ്യത്തിന് ഏറ്റെടുത്തത് ചട്ടലംഘനമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ ഭൂമി സര്‍ക്കാരിലേയ്ക്ക് ഏറ്റെടുത്തതല്ലെന്ന നിലപാടാണ് റവന്യു വകുപ്പും ജില്ലാ കളക്ടറും സ്വീകരിക്കുന്നത്.

ഈ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടതില്ലെന്നും ഇത് വനംവകുപ്പിന്റെ ഭൂമിയാണെന്നും ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ഈ ഭൂമി ഏറ്റെടുക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ലാന്‍ഡ് റവന്യു കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്നാണ് ജില്ലാ കളക്ടര്‍ ഭൂമി ഏറ്റെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here