ജഡ്ജി കേസിലെ സാക്ഷിയായതിനാല്‍ സിസ്റ്റര്‍ അഭയ കേസ് തിരുവനന്തപുരത്തെ കോടതിയില്‍ പരിഗണിക്കാന്‍ കഴിയില്ലെന്ന് തിരുവനന്തപുരം പ്രത്യേക കോടതി. കേസ് ഈ മാസം 11 ലേക്ക് മാറ്റി.
കേസില്‍ തെളിവ് നശിപ്പിക്കാന്‍ കൂട്ടു നിന്നതിന് ക്രൈംബ്രാഞ്ച് റിട്ടയര്‍ഡ് എസ്.പി കെ.ടി മൈക്കിള്‍ ഉള്‍പ്പെടെ എട്ട് പേരെ പ്രതി ചേര്‍ക്കണമെന്ന ഹര്‍ജിയാണ് കോടതി പരിഗണിക്കേണ്ടിയിരുന്നത്. മനുഷ്യാവകാശ പ്രവര്ത്തകന് ജോമോന് പുത്തന്‍പുരയ്ക്കലാണ് ഹര്‍ജി നല്‍കിയത്.
കേസിലെ പ്രതികളായ ഫാദര്‍ തോമസ് എം കോട്ടൂര്‍, ഫാദര്‍ ജോസ് പുത്രക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരുടെ വിടുതല്‍ ഹര്‍ജിയും കോടതിക്ക് മുന്നിലുണ്ടായിരുന്നു.