ജയിലില്‍ അച്ഛനെ കാണാന്‍ എത്തിയ കുട്ടികളുടെ മുഖത്ത് സീല്‍ പതിപ്പിച്ചു

0
397

രക്ഷാബന്ധന്‍ ദിനത്തില്‍ വിചാരണത്തടവുകാരനായ അച്ഛനെ കാണാന്‍ ജയിലില്‍ എത്തിയ കുട്ടികളുടെ മുഖത്ത് അധികൃതര്‍ സീല്‍ പതിപ്പിച്ചു. ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലിലാണ് സംഭവം അറങ്ങേറിയത്. ജയിലേക്കുള്ള പ്രവേശനം രേഖപ്പെടുത്തുന്നതിനാണ് കുട്ടികളുടെ മുഖത്ത് സീല്‍ പതിപ്പിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി കുസും മെഹ്‌ഡേല പറഞ്ഞു.

കുട്ടികളുടെ മുഖത്ത് സീല്‍ പതിപ്പിച്ച സംഭവത്തില്‍ ജയില്‍ അധികൃതരോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ശിശുക്ഷേമ വകുപ്പ് ചെയര്‍മാന്‍ ഡോ.രാഘവേന്ദ്ര പറഞ്ഞു. അതേസമയം, കുട്ടികളുടെ മുഖത്ത് സീല്‍ പതിപ്പിച്ചത് മനപൂര്‍വമല്ലെന്നും തിരക്കിനിടയില്‍ സംഭവിച്ചതായിരിക്കാമെന്നും ജയില്‍ അധികൃതര്‍ വ്യക്തമാക്കി.

രക്ഷാബന്ധന്‍ ദിനത്തില്‍ ഒട്ടേറപ്പേരാണ് ജയിലില്‍ ബന്ധുക്കളെ സന്ദര്‍ശിക്കുന്നതിന് എത്തിയത്. സ്ത്രീകളും കുട്ടികളുമടക്കം 8500 ഓളം പേരെത്തിയിരുന്നു. എന്തിരുന്നാലും വിഷയത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട് ജയില്‍ സൂപ്രണ്ട് ദിനേഷ് നാര്‍ഗവെ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here