ഡി സിനിമാസ് തുറന്നു പ്രവര്‍ത്തിക്കാം: ഹൈക്കോടതി

0
57

നടന്‍ ദിലീപിന്റെ ചാലക്കുടിയിലുള്ള ഡി സിനിമാസ് തുറന്നു പ്രവര്‍ത്തിപ്പിക്കാമെന്ന് ഹൈക്കോടതി ഉത്തരവ്. തിയറ്റര്‍ അടച്ചു പൂട്ടിയ നഗരസഭാ തീരുമാനം കോടതി റദ്ദാക്കി. ദിലീപിന്റെ സഹോദരന്‍ അനൂപ് കഴിഞ്ഞ ദിവസം നഗരസഭയുടെ നടപടിക്കെതിരെ കോടതിയെ സമീപിച്ചിരുന്നു.

ഡി സിനിമാസില്‍ എസിക്കു വേണ്ടി ഉയര്‍ന്ന എച്ച്പിയുള്ള മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ചുവെന്നു കാണിച്ചാണു ചാലക്കുടി നഗരസഭയിലെ ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ചു പ്രമേയം പാസാക്കി തിയറ്റര്‍ പൂട്ടിച്ചത്. നോട്ടിസ് നല്‍കി മണിക്കൂറുകള്‍ക്കകമായിരുന്നു നടപടി.

മുന്‍പ് ഡി സിനിമാസ് പ്രവര്‍ത്തിക്കുന്നത് കൈയ്യേറ്റ ഭൂമിയിലാണെന്ന വിവാദങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു എങ്കിലും വിശദമായ പരിശോധനയിലൂടെ വാദം തെറ്റാണെന്നു തെളിഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് നഗരസഭാ ഇത്തരത്തില്‍ ഒരു അടച്ചു പൂട്ടല്‍ നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here