നടീ ആക്രമണക്കേസില്‍ ദിലീപ് രണ്ടാം പ്രതിയാകും; കുറ്റപത്രം സമര്‍പ്പിക്കാന്‍ പോലീസ് ഒരുങ്ങുന്നു

0
97

കൊച്ചി: നടീ ആക്രമണക്കേസില്‍ ദിലീപ് രണ്ടാം പ്രതിയാകും. നടിയെ ഉപദ്രവിച്ച (പൾസർ സുനിയാണ് ഒന്നാം പ്രതി. ഗൂഡാലോചനക്കേസില്‍ അറസ്റ്റില്‍ ആകുന്നതോടെയാണ് ദിലീപിനെ പോലീസ് രണ്ടാം പ്രതിയാക്കുന്നത്. കേസില്‍ കൂടുതല്‍ അറസ്റ്റ് എന്ന സാധ്യതയും ഉയരുന്നുണ്ട്.

90 ദിവസത്തിനുള്ളില്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് പോലീസ് ഒരുങ്ങുന്നത്. വൈകിയാല്‍ ദിലീപിന് ജാമ്യം ലഭിക്കും എന്നത് കൊണ്ടാണിത്. കേസിലെ നിര്‍ണ്ണായ തെളിവായ മൊബൈല്‍ ഫോണ്‍ ലഭിച്ചില്ലാ എന്നത് കേസ് അന്വേഷണത്തില്‍ പോലീസിനു തിരിച്ചടിയാണ്.

ശാസ്ത്രീയ തെളിവുകള്‍ കോര്‍ത്തിണക്കിയാക്കിയാണ് കുറ്റപത്രം പോലീസ് തയ്യാറാക്കുന്നത്. ഈ കേസിന് അനുബന്ധമായി നീങ്ങിയ മുതിര്‍ന്ന നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ റിമാന്‍ഡില്‍ തുടരുന്ന രണ്ടു പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.

നാലും അഞ്ചും പ്രതികളായ അബിൻ കുര്യാക്കോസ്, ബിബിൻ പോൾ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.

LEAVE A REPLY

Please enter your comment!
Please enter your name here