പക്ഷി ഇടിച്ചു; തിരുവനന്തപുരം-ഷാര്‍ജ എയർ അറേബ്യ വിമാനം തിരിച്ചിറക്കി

0
93

തിരുവനന്തപുരം: തിരുവനന്തപുരം-ഷാര്‍ജ എയർ അറേബ്യ 445 വിമാനം തിരിച്ചിറക്കി. യന്ത്രതകരാര്‍ കാരണമാണ് തിരുവനന്തപുരത്ത് തന്നെ തിരിച്ചിറക്കിയത്. 174 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇന്നലെ വൈകിട്ട് പുറപ്പെട്ട വിമാനം 10 മിനിറ്റ് പറന്നതിനു ശേഷമാണ് യന്ത്രത്തകരാർ മനസിലാകുന്നത്.

എയർ ട്രാഫിക് കൺട്രോൾ വിഭാഗത്തെ അറിയിച്ചതിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി തിരിച്ചിറങ്ങുന്നതിനുള്ള സജ്ജീകരണങ്ങൾ ഒരുക്കുകയും വിമാനത്താവളത്തിൽ ജാഗ്രതാ നിർദേശം നല്കുകയും ചെയ്തു. പരിശോധനയില്‍ വിമാനത്തിന്റെ എഞ്ചിന്‍ ഭാഗത്ത് പക്ഷി ഇടിച്ചതായുള്ള ലക്ഷണങ്ങള്‍ കണ്ടു.

എഞ്ചിന് സമീപമുള്ള യന്ത്രഭാഗത്തില്‍ കേടും കണ്ടെത്തി. ഷാര്‍ജയില്‍ നിന്നും വിദഗ്ദര്‍ എത്തി മാത്രമേ തകരാര്‍ പരിഹരിക്കുകയുള്ളൂ. വിമാനത്തിന്റെ പുറപ്പെടല്‍ ഇന്നത്തേക്ക് മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here