പട്ടേലിന്റെ വിജയത്തില്‍ ദൈവത്തിനു നന്ദി പറഞ്ഞ് സോണിയാ ഗാന്ധി

0
71

ഗുജറാത്ത് രാജ്യസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ വോട്ട് അസാധുവാക്കിയ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടിയില്‍ ദൈവത്തിനോട് നന്ദി പറഞ്ഞ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. ഒരു ദേശീയ മാധ്യമത്തോടായിരുന്നു സോണിയയുടെ ഈ പ്രതികരണം.

കോണ്‍ഗ്രസ് വിമത എം എല്‍ എമാരുടെ വോട്ടുകള്‍ തിരഞ്ഞെടുപ്പു കമ്മിഷന്‍ അസാധുവാക്കിയതാണ് അഹമ്മദ് പട്ടേലിന്റെ വിജയത്തിനു കാരണമായത്. വോട്ട് ചെയ്ത കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബാലറ്റ് പേപ്പര്‍ ഉയര്‍ത്തിക്കാണിച്ചതിനെ തുടര്‍ന്നാണ് ഇവരുടെ വോട്ടുകള്‍ അസാധുവാക്കിയത്.

സോണിയയുടെ ഏറ്റവും വിശ്വസ്തനെന്ന് അറിയപ്പെടുന്ന അഹമ്മദ് പട്ടേലിന്റെ വിജയം സോണിയക്കും കോണ്‍ഗ്രസിനും ഏറെ നിര്‍ണായകമായിരുന്നു. ഏറെ അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് മൂന്ന് രാജ്യസഭാ സീറ്റുകളിലേയ്ക്ക് ഇന്നലെ നടന്ന തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനമുണ്ടായത്.

ഒരു ബി.ജെ.പി എം. എല്‍.എയുടെ വോട്ടടക്കം നേടിയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ വൈിജയിച്ചത്. മറ്റ് രണ്ട് സീറ്റുകളില്‍ ബി.ജെ.പി. ദേശീയാധ്യക്ഷന്‍ അമിത് ഷായും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും വിജയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here