‘ബിജെപി ഇന്ത്യ വിടുക’ കാമ്പയിനുമായി മമത ബാനർജി

0
93


ജനാധിപത്യത്തിനും മതേതരത്വത്തിനും ജനങ്ങളുടെ അവകാശത്തിനും ഭീഷണിയാണ് കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഇതിന്റെ ഭാഗമായി ബിജെപി വിരുദ്ധ മുദ്രാവാക്യവുമായാണ് മമത രംഗത്തെത്തിയിരിക്കുന്നത്. ക്വിറ്റ് ഇന്ത്യാ സമരത്തെ അനുസ്മരിപ്പിക്കുംവിധമുള്ള മുദ്രാവാക്യവുമായാണ് മമത വരുന്നത്. ‘ബിജെപി ഇന്ത്യ വിടുക’ എന്നതാണ് പുതിയ മുദ്രാവാക്യം. എല്ലാ പ്രതിപക്ഷ പാർട്ടികളും ഇതിനായി ഒന്നിച്ചു ചേർന്ന് പ്രവർത്തിക്കും. 2019ഓടെ ബിജെപി ഇന്ത്യവിടുക എന്നതാവും ഞങ്ങളുടെയെല്ലാം മുദ്രാവാക്യം, മമത ബാനർജി പറയുന്നു.

2019 ലക്ഷ്യം വെച്ചുള്ള പുതിയ കാമ്പയിന് തുടക്കമിട്ടിരിക്കുകയാണ് മമത ബാനർജി. വിഭജന രാഷ്ട്രീയം പ്രയോഗിച്ച് രാജ്യത്തിന്റെ മതേതര മുഖം തകർക്കാനാണ് ബിജെപിയുടെ ശ്രമമെന്നും മമത ആരോപിച്ചു. ആദിവാസികൾക്കും പിന്നോക്കക്കാർക്കും വേണ്ടി ബിജെപി ഒഴുക്കുന്നത് മുതലക്കണ്ണീരാണ്. ബിജെപി രാജ്യത്തെ ഭിന്നിപ്പിക്കും അത് അനുവദിച്ചു കൂടെ. മമത ബാനർജി പറഞ്ഞു.

ബംഗാളിൽ ഞങ്ങൾ ഈ പ്രചാരണവുമായി മുന്നോട്ട് പോകും. ജില്ലാ തലത്തിലും ബ്ലോക്ക് തലത്തിലും ഈ പ്രചാരണത്തിലൂന്നിയുള്ള പ്രവർത്തനങ്ങൾ സെപ്റ്റംബർ 5വരെ തുടരും. മമത ബാനർജി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here