ബിജെപി വിട്ട ഒ.കെ. വാസു മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ്

0
238

കണ്ണൂരിൽ ബിജെപിയിൽനിന്നും രാജിവെച്ച് സിപിഎമ്മിലെത്തിയ ഒ.കെ. വാസുവിനെ മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റായി നിയമിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മന്ത്രിസഭയിലെ ഹിന്ദു മന്ത്രിമാരുടെ തീരുമാനമാണിത്. ഇതിനോടൊപ്പം ഏഴ് അംഗങ്ങളേയും നിയമിച്ചിട്ടുണ്ട്.

മന്ത്രിസഭാ യോഗത്തിന് ശേഷം ഹിന്ദു മന്ത്രിമാരുടെ പ്രത്യേക യോഗം ചേർന്നാണ് പുതിയ അംഗങ്ങളെയും ;്രപസിഡന്റിനെയും തെരഞ്ഞെടുത്തത്. ശശികുമാർ പേരാമ്പ്ര(കോഴിക്കോട്), പി.എം. സാവിത്രി(മലപ്പുറം), കൊട്ടറ വാസുദേവ്(കാസർകോട്), വി. കേശവൻ(വയനാട്), എ. പ്രദീപൻ(കണ്ണൂർ), ടി.എൻ. ശിവശങ്കരൻ(മലപ്പുറം), ടി.കെ. സുബ്രഹ്മണ്യൻ(പാലക്കാട്) എന്നിവരാണ് പുതിയ അംഗങ്ങൾ.

LEAVE A REPLY

Please enter your comment!
Please enter your name here