മാധ്യമ പ്രവർത്തകരോട് ബിജെപി മന്ത്രി മാപ്പു പറഞ്ഞു

0
85

ഭരത് മതാ കീ ജയ് വിളിക്കാത്ത മാധ്യമപ്രവർത്തകരെ പാകിസ്താൻ അനുകൂലികൾ എന്ന് വിശേഷിപ്പിച്ച ബീഹാർ മന്ത്രി വിനോദ് കുമാർ മാപ്പ് പറഞ്ഞു. ബിജെപിയുടെ സങ്കൽപ് സമ്മേളൻ അഭിസംബോധന ചെയ്തു സംസാരിക്കവെയായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം. സമ്മേളനത്തിൽ പങ്കെടുത്തവരോട് ഭാരത് മാതാ കീ ജയ് എന്ന് മുദ്രാവാക്യം വിളിക്കാൻ മന്ത്രി ആവശ്യപ്പെട്ടു. എന്നാൽ മാധ്യമപ്രവർത്തകർ മാത്രം വിളിച്ചില്ല. മാധ്യമപ്രവർത്തകർ പാകിസ്താന്റെ മക്കളാണോ എന്നായിരുന്നു മന്ത്രിയുടെ ചോദ്യം. നമ്മളെല്ലാം ഭാരതത്തിന്റെ മക്കളാണെന്നും പിന്നീടാണ് മാധ്യമപ്രവർത്തകരാകുന്നതെന്നും മന്ത്രി പറഞ്ഞു. ഇത് വിവാദമായിരുന്നു. ചടങ്ങിൽ ബീഹാർ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദിയും, സംസ്ഥാനത്തിലെ മറ്റ് മന്ത്രിമാരുമുണ്ടായിരുന്നു.

സംഭവം വിവാദമായതോടെയാണ് മന്ത്രി ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയത്. സംസ്ഥാന ബിജെപി അധ്യക്ഷൻ നിത്യാനന്ദ റായിയും മന്ത്രിയുടെ പരാമർശത്തിൽ അസംതൃപ്തി രേഖപ്പെടുത്തി.

വിവാദ പരാമർശനത്തിൽ സംസ്ഥാന അധ്യക്ഷൻ അതൃപ്തി അറിയിച്ചതിനെ തുടർന്ന് പരിപാടി അവസാനിപ്പിക്കുകകയായിരുന്നു. ആളുകൾ വേദി വിട്ടു പോകുന്നതിനും മുൻപ് മന്ത്രി തന്റെ ഭാഗം വ്യക്തമാക്കി. വികാരഭരിതനായപ്പോൾ നാക്ക് പിഴച്ചതാണെന്നു മന്ത്രി പറഞ്ഞു. തുടർന്ന് മാധ്യമപ്രവർത്തകരോട് ഖേദം പ്രകടപ്പിക്കുകയും ചെയ്തു

LEAVE A REPLY

Please enter your comment!
Please enter your name here