മെഡിക്കൽ കോഴ: വി.വി. രാജേഷിനെ സംഘടനാ ചുമതലകളിൽനിന്നും മാറ്റി

0
115

മെഡിക്കൽ കോഴ റിപ്പോർട്ട് ചോർന്ന സംഭവത്തിൽ ബിജെപി സംസ്ഥാന സെക്രട്ടറി വി.വി. രാജേഷിനെ സംഘടനാ ചുമതലകളിൽനിന്നും നീക്കി. വ്യാജ രസീതുമായി ബന്ധപ്പെട്ട വാർത്ത ചോർത്തിയതിന് യുവമോർച്ച നേതാവ് പ്രഫുൽ കൃഷ്ണക്കെതിരെയും നടപടി എടുത്തിട്ടുണ്ട്. കേന്ദ്ര നിർദ്ദേശത്തെത്തുടർന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരനാണ് നടപടിയെടുത്തത്.

മെഡിക്കൽ കോളേജിന് അനുമതി ലഭിക്കുന്നതിനായി കോളേജ് ഉടമയിൽനിന്നും 6.5 കോടി രൂപ കോഴ വാങ്ങിയെന്ന പാർട്ടി അന്വേഷണ കമ്മീഷന്റെ റിപ്പോർട്ട് ചോർന്നിരുന്നു. അതിന്റെ പിന്തുടർച്ചയായി പാർട്ടി സംസ്ഥാന സഹകരണ സെൽ കൺവീനർ ആർ.എസ്. വിനോദിനെ പുറത്താക്കിയിരുന്നു. സംസ്ഥാന കോർ കമ്മിറ്റിയിലും അച്ചടക്ക സമിതികളിലും ചർച്ച ചെയ്യാതെയാണ് രാജേഷിനെതിരെ നടപടിയുണ്ടായിരിക്കുന്നത്. ഇത് അടുത്ത വിവാദത്തിനാണ് വഴിമരുന്നിട്ടിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here