
ഗുജറാത്തില്‍ നിന്നും രാജ്യസഭയിലേക്ക് വിജയിപ്പിച്ച എല്ലാ എംഎല്‍എമാര്‍ക്കും നന്ദിയറിയിച്ച് പട്ടേല്‍. വിജയം തന്റേതു മാത്രമല്ല. മണി പവറിന്റെയും മസില് പവറിന്റെയും സംസ്ഥാനത്തിന്റെ സംഘടിത സംവിധാനത്തെ ആക്ഷേപിച്ചതിനുമുള്ള തിരിച്ചടിയാണ് വിജയമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയുടെ ശക്തമായ സമ്മര്‍ദങ്ങള്‍ക്കൊടുവിലും എനിക്ക് വോട്ടു ചെയ്ത എല്ലാവര്ക്കും നന്ദി. തന്നോടു ബിജെപിക്കുള്ള പകയും രാഷ്ട്രീയ ഭീകരതയും ഇതിലൂടെ തെളിഞ്ഞിരിക്കുകയാണ്. ഈ വര്‍ഷത്തെ തിരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ ജനങ്ങള്‍ അവര്‍ക്ക് ശക്തമായ മറുപടി നല്‍കും പട്ടേല്‍ ട്വിറ്ററില്‍ കുറിച്ചു.
കനത്ത സമ്മര്‍ദങ്ങള്‍ക്കു വഴപ്പെടാതിരുന്ന എംഎല്‍എമാരെ അഭിനന്ദിച്ച് കോണ്‍ഗ്രസ് നേതാവ് അര്ജുന് മൊദ്വാഡിയയും രംഗത്തെത്തി. അഹമ്മദ് പട്ടേലിന്റെ വിജയം അത്ര എളുപ്പമായിരുന്നില്ല. ഇരുപാര്‍ട്ടികളുടെയും അഭിമാനത്തിന്റെ പോരാട്ടമായിരുന്നു ഇത്. ഗാന്ധിനഗറില്‍ മാത്രമല്ല ഡല്‍ഹിയിലെ തിരഞ്ഞെടുപ്പ് കമ്മിഷന് ഓഫിസിലും ഇവര്‍ പോരാട്ടം തുടരുകയായിരുന്നു അര്ജുന് പറഞ്ഞു.