വില കുറഞ്ഞത് ഐസക്കിന്റെ ‘കോഴി’ക്ക്: പ്രതിപക്ഷം സഭയിൽനിന്നും ഇറങ്ങിപ്പോയി

0
75


വിലക്കയറ്റം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽനിന്നും ഇറങ്ങിപ്പോയി. അടിയന്തരമായി വിഷയം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ടി.വി. ഇബ്രാഹിം എംഎൽഎ നൽകിയ അടിയന്തര പ്രമേയ നോട്ടീസിനാണ് അനുമതി നിഷേധിച്ചത്.

അതിനിടെ സംസ്ഥാനത്ത് വിലക്കയറ്റമില്ലെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമൻ മറുപടി നൽകി. അരിക്കും പലവ്യഞ്ജനങ്ങൾക്കും വില കുറച്ചെന്നും പച്ചക്കറിക്ക് മാത്രമാണ് വില അൽപം ഉയർന്നിരിക്കുന്നതെന്നും മന്ത്രി വിശദീകരിച്ചു. കാലാവസ്ഥ വ്യതിയാനമാണ് ഇതിന് കാരണം. ഒാണക്കാലം പ്രമാണിച്ച് 1,470 ഓണച്ചന്തകളും 2000 പച്ചക്കറി ചന്തകളും തുറക്കും. ഓണത്തിന് വിലക്കയറ്റമുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.

എന്നാൽ അവശ്യ സാധനങ്ങൾക്ക് വിലക്കയറ്റമുണ്ടെന്നും ഒന്നിനും സർക്കാർ ഇടപെടലുണ്ടായിട്ടില്ലെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. തോമസ് ഐസക്കിന്റെ ‘കോഴി’ക്ക് മാത്രമാണ് വില കുറഞ്ഞതെന്ന് പ്രതിപക്ഷം പരിഹസിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here