സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ നടപടികളുമായി മുന്നോട്ടുപോകാൻ സർക്കാരിന് ഹൈക്കോടതിയുടെ ഇടക്കാല അനുമതി

0
68


കൊച്ചി: കുഴപ്പത്തിലായി എന്നു ആരോഗ്യമന്ത്രി കെ.കെ.ശൈലജ തന്നെ നിയമസഭയില്‍ സമ്മതിച്ച സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ നടപടികളുമായി മുന്നോട്ടുപോകാൻ സർക്കാരിന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

കരാറില്‍ ഒപ്പ് വച്ചിട്ടില്ലാത്ത കോളേജുകള്‍ക്ക് രാജേന്ദ്രബാബു കമ്മിറ്റി നിശ്ചയിച്ച അഞ്ചു ലക്ഷം രൂപ തൽക്കാലം പിന്തുടരാം. കരാർ ഒപ്പുവച്ച കോളജുകളിൽ കൂടിയ ഫീസ് നിരക്കു ഉള്ള സീറ്റുകളിൽ തൽക്കാലം അഞ്ചു ലക്ഷവും ബാക്കി തുകയ്ക്കു ബാങ്ക് ഗ്യാരണ്ടിയും നൽകണം.

സ്വാശ്രയ മെഡിക്കൽ കോളജുകളിലെ 85% എംബിബിഎസ് സീറ്റിൽ അഞ്ചര ലക്ഷം രൂപയും 15% എൻആർഐ സീറ്റിൽ 20 ലക്ഷം രൂപയും ഫീസുമാണ് കമ്മിറ്റി നിശ്ചയിച്ചത്. ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റി നിശ്ചയിച്ച ഫീസ് അപര്യാപ്തമെന്നു ചൂണ്ടിക്കാട്ടി ചില മാനേജ്മെന്റുകൾ ഹർജി നൽകിയിരുന്നു.

കരാറിൽ ഏർപ്പെട്ട കോളജുകളിൽ നാലുതരം ഫീസ് നിശ്ചയിച്ചിട്ടുണ്ടെന്നും ഉയർന്ന ഫീസ് നൽകേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു രണ്ടു വിദ്യാർഥികളും കോടതിയിലെത്തിയിരുന്നു. . കേസ് 21നു വീണ്ടും പരിഗണിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here