സ്വാശ്രയ മെഡിക്കൽ കോളേജ് പ്രവേശനം: കോടതിയുടെ വിധിയില്‍ സന്തോഷം: ശൈലജ ടീച്ചർ

0
85

സ്വാശ്രയ മെഡിക്കൽ കോളേജ് പ്രവേശനത്തിന് ഫീ റഗുലേറ്ററി കമ്മിറ്റി നിർദ്ദേശിച്ച അഞ്ചു ലക്ഷം രൂപയുടെ ഏകീകൃത ഫീസ് അംഗീകരിക്കുകയും മാനേജ്മെന്റുകളുടെ ഉയർന്ന ഫീസ് ആവശ്യം തള്ളുകയും ചെയ്ത കോടതി വിധിയിൽ സർക്കാരിന് സന്തോഷമുണ്ടെന്ന് ആരോഗ്യ മന്ത്രി കെ. കെ. ശൈലജ ടീച്ചർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കോടതി അനുകൂല സമീപനമാണ് സ്വീകരിച്ചത്. നേരത്തെ നിശ്ചയിച്ച അലോട്ട്മെന്റ് നടപടിയുമായി സർക്കാർ മുന്നോട്ടു പോകും. ആഗസ്റ്റ് 31നകം അലോട്ട്മെന്റ് പൂർത്തിയാക്കും. നിലവിൽ രണ്ട് അലോട്ട്മെന്റും സ്പോട്ട് അഡ്മിഷനുമാണ് നിശ്ചയിച്ചിരിക്കുന്നത്. ഒരു അലോട്ട്മെന്റു കൂടി വേണ്ടിവന്നാൽ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ സുപ്രീം കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. രണ്ടാം അലോട്ട്മെന്റോടെ സ്വാശ്രയ കോളേജുകളിലെ മുഴുവൻ സീറ്റുകളിലും പ്രവേശനം പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്പോട്ട് അലോട്ട്മെന്റ് സർക്കാർ തന്നെ നടത്തുമെന്ന് മന്ത്രി പറഞ്ഞു. അഞ്ച് ലക്ഷം രൂപ ഏകീകൃത ഫീസ് നിശ്ചയിച്ച സാഹചര്യത്തിൽ പഠന സഹായം ആവശ്യമായ കുട്ടികൾക്ക് സ്‌കോളർഷിപ്പ് നൽകാൻ സർക്കാർ നിർദ്ദേശിച്ചിരുന്നു. എൻ. ആർ. ഐ സീറ്റിൽ ലഭിക്കുന്ന കൂടിയ ഫീസിൽ നിന്ന് ഇതിനാവശ്യമായ തുക നീക്കി വയ്ക്കാനാണ് ഫീ റെഗുലേറ്ററി കമ്മിറ്റി നിർദ്ദേശിച്ചിരിക്കുന്നതെന്ന് മന്ത്രി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here