ഹൻസികയ്ക്ക് 25 കുട്ടികൾ

0
122

തെന്നിന്ത്യൻ സൂപ്പർ താരം ഹൻസികയുടെ ആദ്യ പ്രതിഫലം എത്രയെന്നറിയണ്ടേ? ഇരുപത്താറായിരം രൂപ. കോയി മിൽഗയ എന്ന ഹിന്ദി സിനിമയിൽ അഭിനയിച്ചതിനായിരുന്നു അത്. 2007ൽ ഭേഷ് മുദ്രൂ എന്ന തെലുങ്ക് സിനിമയിലൂടെയാണ് താരം നായികയായത്. അത് മറക്കാനാവാത്ത അനുഭവമാണെന്ന് പറയുന്നു. ഓരോ പുതുവർഷവും സുഹൃത്തുക്കളുമൊത്ത് വിദേശത്തായിരുന്നു ആഘോഷിച്ചിരുന്നത്. എന്നാൽ സിനിമയിൽ തിരക്കായതോടെ അതിന് കഴിയുന്നില്ലെന്ന് താരം പറഞ്ഞു. തന്റെ വലിയ സങ്കടങ്ങളിലൊന്നാണത്. പിന്നെ മറ്റൊന്നു കൂടിയുണ്ട് , തമിഴ് നന്നായി സംസാരിക്കുക. അതിനിതുവരെ കഴിഞ്ഞിട്ടില്ല.

ഖുശ്ബുവും അവരുടെ മക്കളായ അവന്തികയും അനന്തികയുമാണ് താരത്തിന്റെ അടുത്ത സുഹൃത്തുക്കൾ. എന്താണ് താരത്തിന്റെ നിറത്തിന്റെ രഹസ്യമെന്ന് പലരും ചോദിക്കാറുണ്ട്. എന്നാൽ ആർക്കും അറിയാത്ത മറ്റൊരു രഹസ്യമുണ്ട്. താരത്തിന്റെ അമ്മ ഒരു സ്‌കിൻ ഡോക്ടറാണ്. എന്നാൽ അതിനേക്കാളുപരി അമ്മ ഒരു നല്ല സാമൂഹ്യ പ്രവർത്തകയാണെന്ന് താരം പറഞ്ഞു. ധാരാളം വെള്ളം കുടിക്കുകയും മനസ് റിലാക്‌സ് ആക്കുകയും ചെയ്താൽ ആരോഗ്യം കാത്ത് സൂക്ഷിക്കാമെന്ന് താരം പറഞ്ഞു.

ഇഡ്‌ലിയാണ് ഹൻസികയുടെ ഇഷ്ട ഭക്ഷണം. അത് കാണുമ്പോൾ തന്നെ വെള്ളമൂറും. സ്‌പെയിനിൽ പോകണമെന്നാണ് താരത്തിന്റെ വലിയ ആഗ്രഹം. പിന്നെ കുട്ടികളെ ദത്തെടുക്കണമെന്ന് വലിയ ആഗ്രഹമായിരുന്നു. ഇരുപത്തഞ്ച് പേരെ ദത്തെടുത്തു. അവരുടെ കാര്യങ്ങളെല്ലാം നോക്കുന്നത് താരമാണ്. അവരാണ് തന്റെ സമ്പത്തെന്ന് താരം വിശ്വസിക്കുന്നു. നല്ല അഭിനേത്രി എന്ന പേര് സമ്പാദിക്കണം അത് മാത്രമേ ഇനി സാക്ഷാത്കരിക്കാനുള്ളൂ.

LEAVE A REPLY

Please enter your comment!
Please enter your name here