അതിരപ്പള്ളി പദ്ധതി; സര്‍ക്കാര്‍ വാദങ്ങള്‍ ഗൗരവത്തില്‍ എടുക്കില്ലെന്നു കാനം

0
72

അതിരപ്പള്ളിയിലെ ജല വൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍ വാദങ്ങള്‍ ഗൗരവത്തിലെടുക്കുന്നില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കാര്യമായി എടുക്കേണ്ടതില്ലെന്നും ട്രാന്‍സ്ഫോര്‍മറും വൈദ്യുതി ലൈനും വലിച്ചാല്‍ നിര്‍മ്മാണ പ്രവര്‍ത്തനമാകില്ലെന്നും കാനം പറഞ്ഞു.

അതിരപ്പിള്ളിയേക്കുറിച്ചുള്ള വാദങ്ങള്‍ താന്‍ വര്‍ഷങ്ങളായി കേള്‍ക്കുന്നതാണ്. അതുകൊണ്ടു തന്നെ പുതിയ വാദങ്ങളില്‍ കഴമ്പില്ല. കുട്ടി ജനിക്കാതെ നൂല് കെട്ടിയിട്ട് എന്തു കാര്യമെന്നും നിര്‍മാണ പ്രവര്‍ത്തനങ്ങളെ സൂചിപ്പിച്ച് കാനം വ്യക്തമാക്കി.

പാരിസ്ഥിതിക അനുമതി അവസാനിക്കുന്ന ജൂലൈ 18 ന് മുമ്പ് കെ.എസ്.ഇ.ബി സ്ഥലത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ഇതു സംബന്ധിച്ച് മന്ത്രി എം എം മണിയും ബുധനാഴ്ച നിയമസഭയില്‍ പ്രസ്താവന നടത്തിയിരുന്നു. വനവകുപ്പിനുള്ള നഷ്ടപരിഹാരമായി അഞ്ച് കോടി മുന്‍കൂര്‍ കെട്ടിവെച്ചെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here