അതിരപ്പിള്ളി ജല വൈദ്യുത പദ്ധതി; നിര്‍മാണം ആരംഭിച്ചു

0
72

 

അതിരപ്പിള്ളി ജല വൈദ്യുത പദ്ധതി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെന്ന് വൈദ്യുതബോര്‍ഡ്. ഇതിനായുള്ള വൈദ്യുതി ലൈന്‍ വലിക്കുകയും, ട്രാന്‍സ്‌ഫോമര്‍ സ്ഥാപിക്കുകയും ചെയ്തതായി കെഎസ്ഇബി കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തെ ഔദ്യോഗികമായി അറിയിച്ചു.

പദ്ധതിയുടെ പാരിസ്ഥിതിക അനുമതി കാലാവധി അവസാനിക്കുന്ന ജൂലൈ 18ന് മുന്‍പുതന്നെ നിര്‍മാണ പ്രവര്‍ത്തനം ആരംഭിച്ചതായാണ് കെഎസ്ഇബി അറിയിച്ചിരിക്കുന്നത്. അണക്കെട്ടിന്റെ അനുബന്ധ നിര്‍മാണപ്രവര്‍ത്തനങ്ങളാണ് ആരംഭിച്ചിരിക്കുന്നത്. വനവകുപ്പിനുള്ള നഷ്ടപരിഹാരമായി അഞ്ച് കോടി മുന്‍കൂര്‍ കെട്ടിവെച്ചെന്നാണ് സൂചന.

പരിസ്ഥിതി അനുമതി അവസാനിക്കുന്ന ജൂലൈ 18ന് മുന്‍പ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയില്ലെങ്കില്‍ പാരിസ്ഥിതികാനുമതി റദ്ദാക്കപ്പെടാനും പാരിസ്ഥിതികാനുമതിയ്ക്കായി വീണ്ടും അപേക്ഷിക്കേണ്ടതായും വരും. ഇതൊഴിവാക്കുന്നതിനാണ് കാലവധി അവസാനിക്കുന്നതിനു മുന്‍പുതന്നെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിവെച്ചതെന്നാണ് കരുതുന്നത്.

അതിരപ്പിള്ളി ജലവൈദ്യുതപദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായി മന്ത്രി എം.എം. മണി ഇന്നലെ നിയമസഭയെ അറിയിച്ചിരുന്നു.
മുന്‍ വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അതിരപ്പിള്ളി പദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചത് സി.പി.ഐ, കോണ്‍ഗ്രസ് എന്നിവരുടെ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇതിനു ശേഷമാണ് പദ്ധതിയുമായി വീണ്ടും എം.എം. മണി രംഗത്ത് എത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here