ആധാറും, വോട്ടേഴ്സ് ഐഡിയും തമ്മില്‍ ലിങ്ക് ചെയ്തേക്കും. ഇതിനായി ഇലക്ഷന് കമ്മീഷന് ഓഫ് ഇന്ത്യ സുപ്രീം കോടതിയില്‍ പ്രത്യേക അപേക്ഷ നല്കി.
ഡാറ്റബേസുമായി ലിങ്ക് ചെയ്യുന്നതിന് വോട്ടര്‍മാരുടെ ആധാര്‍ വിവരങ്ങള്‍ ലഭിക്കുന്നതിനാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. ആധാറുമായി ലിങ്ക് ചെയ്യുന്നതിനായി ഇലക്ടറല്‍ റോള്‍ പ്യുരിഫിക്കേഷന്‍ ആന്റ് ഓതന്റിക്കേഷന് പദ്ധതി തിരഞ്ഞെടുപ്പ് കമ്മീഷന് 2015ല്‍ ആരംഭിച്ചിരുന്നു.
എന്നാല്‍ ആധാര്‍ വിവരങ്ങള്‍ സബ്സിഡി വിതരണത്തിനൊഴികെ ഉപയോഗിക്കരുതെന്ന് സുപ്രീം കോടതി ഉത്തരവ് വന്നതിനെ തുടര്‍ന്നാണ് ഇത് അനിശ്ചിതത്വത്തിലായത്.