ആര്‍ജെഡി നേതാവ് കേദർ റായ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു

0
69

പട്ന: രാഷ്ട്രീയ ജനതാദൾ ( നേതാവ് കേദർ റായ് (50) അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. രാവിലെയുള്ള നടത്തത്തിന്നിടെയാണ് ആക്രമണമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ കേദർ റായിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

ഷാർപ്പ് ഷൂട്ടറാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നുവെന്ന് പൊലീസ് പറഞ്ഞു. ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവുമായി വളരെയധികം അടുപ്പമുള്ള നേതാവാണ്‌  കേദര്‍. ഭീഷണിയെ തുടര്‍ന്ന് സുരക്ഷ വേണമെന്നും കേദറിന്റെ ആവശ്യം പൊലീസ് തള്ളിയതായി കുടുംബം ആരോപിച്ചു.

നിതീഷിന്റെ പുതിയ മന്ത്രിസഭ വന്നശേഷം രണ്ടാമത് ആര്‍ജെഡി നേതാവാണ്‌ വെടിയേറ്റ്‌ മരിക്കുന്നത്. ജൂലൈ 29ന് മനോജ് ഖാൻ എന്ന ആർജെഡി നേതാവ് കൊല്ലപ്പെട്ടിരുന്നു. സംഭവത്തില്‍ ക്ഷുഭിതരായ ആര്‍ജെഡി പ്രതിഷേധം സംഘടിപ്പിക്കുകയും കുറ്റക്കാരെ ഉടന്‍ പിടികൂടണമെന്നു ആവശ്യപ്പെടുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here