ഇന്ത്യയിലെ ഗുസ്തി താരം ഷോക്കേറ്റ് മരിച്ചു

0
73

ഇന്ത്യന്‍ ഗുസ്തി താരം ഷോക്കേറ്റു മരിച്ചു. ദേശീയ താരം വിശാല്‍ കുമാര്‍ വര്‍മ (25)യാണ് റാഞ്ചിയിലെ ജയ്പാല്‍ സ്റ്റേഡിയത്തില്‍ വെച്ച് വൈദ്യുതാഘാതമേറ്റ് മരിച്ചത്. പരിശീലനത്തിനെത്തിയ വിശാല്‍ സ്റ്റേഡിയത്തില്‍ കെട്ടിക്കിടക്കുന്ന വെള്ളം ഒഴുക്കിക്കളയുന്നതിനിടെ ഷോര്‍ട്ട് സര്‍ക്യൂട്ടിനെത്തുടര്‍ന്ന് വൈദ്യുതാഘാതമേല്ക്കുകയായിരുന്നു.

ബോധരഹിതനായി സ്‌റ്റേഡിയത്തില്‍ കിടന്ന വിശാലിനെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചുയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല. ജാര്‍ഖണ്ഡ് സ്റ്റേറ്റ് റെസ്ലിങ് അസോസിയേഷന്റെ ഓഫീസ് സ്ഥിതി ചെയ്യുന്ന സ്റ്റേഡിയത്തില്‍ വെച്ചാണ് താരത്തിന് മരണം സംഭവിച്ചത്.

ആറംഗമടങ്ങുന്ന കുടുംബത്തിന്റെ ഏക വരുമാനമായിരുന്നു വിശാല്‍. അവിവാഹിതരായ മൂന്ന് സഹോദരിമാരടക്കമുള്ളതാണ് വിശാലിന്റെ കുടുംബം. അതിനാല്‍ കുടുംബത്തിന് ഒരു ലക്ഷം രൂപ നല്‍കുമെന്നും സ്റ്റേറ്റ് റെസ് ലിങ് അസോസിയേഷന്‍ പ്രസിഡന്റ് ഭോല നാഥ് സിങ്ങ് പ്രതികരിച്ചു. സഹോദരിമാരില്‍ ഒരാള്‍ക്കെങ്കിലും ജോലി കിട്ടുന്നതുവരെ എല്ലാ മാസവും കുടുംബത്തിന് പതിനായിരം രൂപ വീതം നല്‍കുമെന്നും അസോസിയേഷന്‍ വ്യക്തമാക്കി.

2005 മുതലാണ് വിശാല്‍ പ്രൊഫഷണല്‍ ഗുസ്തിയിലേക്കെത്തുന്നത്. കഴിഞ്ഞ ദേശീയ സീനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ നാലാം സ്ഥാനം നേടിയിരുന്നു വിശാല്‍. 1978ല്‍ നിര്‍മ്മാണം പൂര്‍ത്തിയായ സ്റ്റേഡിയത്തില്‍ മഴക്കാലമാകുമ്പോള്‍ വെള്ളം കെട്ടിക്കിടക്കുന്നത് പതിവാണ്. കുറച്ചു ദിവസങ്ങളായി മഴ ശക്തമായതിനാല്‍ സ്റ്റേഡിയം വെള്ളം നിറഞ്ഞ അവസ്ഥയിലായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here