എ.ഐ.എ.ഡി.എം.കെയിലെ പാര്‍ട്ടികള്‍ ഒന്നിക്കുന്നു; ശശികലയും, ദിവാകരനും പുറത്തേക്ക്

0
72

ജയിലില്‍ കഴിയുന്ന അണ്ണാ ഡിഎംകെ (അമ്മ) ജനറല്‍ സെക്രട്ടറി വി.കെ.ശശികലയേയും അനന്തരവനും ഡെപ്യൂട്ടി ജ.സെക്രട്ടറിയുമായ ടി.ടി.വി.ദിനകരനേയും പുറത്താക്കി കൊണ്ട് എ.ഐ.എ.ഡി.എം.കെയിലെ രണ്ടു പക്ഷങ്ങളും ഒന്നിക്കുന്നു. രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള ലയനം അടുത്ത ആഴ്ച നടക്കുമെന്നാണ് കരുതുന്നത്.

മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയുടെ നേതൃത്വത്തിലുള്ള അണ്ണാ ഡിഎംകെ (അമ്മ) വിഭാഗവും മുന്‍ മുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വം നേതൃത്വം നല്‍കുന്ന മറുവിഭാഗവുമാണ് ലയിക്കുന്നത്. മാസങ്ങളായി രണ്ടു ധ്രുവങ്ങളിലായാണ് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നത്.

ലയന ചര്‍ച്ചകളുടെ അവസാന തീരുമനങ്ങള്‍ക്കായി പാര്‍ട്ടി ആസ്ഥാനത്ത് പളനിസ്വാമിയും പനീര്‍ശെല്‍വും കൂടിക്കാഴ്ച നടത്തി. പാര്‍ട്ടി ജനറല്‍ സെക്രട്ടറി വി.കെ.ശശികലയുടെ നിയമനം താത്ക്കാലികമാണെന്ന് യോഗത്തില്‍ പ്രമേയം പാസാക്കി. കൂടാതെ മരുമകന്‍ ഡെപ്യൂട്ടി. ജനറല്‍ സെക്രട്ടറി ടി.ടി.വി ദിനകരന്റെ തീരുമാനങ്ങള്‍ പാര്‍ട്ടിയുടേതല്ലെന്നും പാര്‍ട്ടിക്ക് അതുമായി ബന്ധമില്ലെന്നും വ്യക്തമാക്കി.

ശശികലയേയും ദിനകരനേയും പുറത്താക്കുകയാണ് ഒപിഎസ് വിഭാഗം ലയനത്തിനായി മുന്നില്‍ വെച്ച പ്രധാന വ്യവസ്ഥ. ഇത് ഇപിഎസ് വിഭാഗം അംഗീകരിക്കുകയായിരുന്നു. ദക്ഷിണേന്ത്യയില്‍ അടിത്തറ വികസിപ്പിക്കാന്‍ എഐഡിഎംകെയിലെ ഇരു വിഭാഗങ്ങളുടേയും ലയനത്തിനായി ബിജെപിയും കേന്ദ്ര സര്‍ക്കാരും പ്രധാനപങ്കുവഹിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here