കാലിക്കറ്റ് സര്‍വ്വകലാശാലയ്ക് കീഴിലുള്ള കോളേജുകളിലെ യൂണിയന് തിരഞ്ഞെടുപ്പില്‍ എസ്എഫ്ഐ ക്ക് ഉജ്ജ്വല വിജയം.ആകെ തിരഞ്ഞെടുപ്പ് നടന്ന 170 കോളേജുകളില്‍ 124 ലും യൂണിയന് ഭരണം നേടിക്കൊണ്ടാണ് ഉജ്ജ്വല വിജയം കൈവരിച്ചത്.എം.എസ്.എഫ് , കെ.എസ്.യു, എ.ബി.വി.പി സംഘടനകളെ തുടച്ചെറിഞ്ഞുകൊണ്ടാണ് എസ്.എഫ്.ഐ മികച്ച വിജയം കൈവരിച്ചത്. 24 വര്‍ഷമായി എം എസ് എഫ് ഭരിച്ചുകൊണ്ടിരുന്ന വയനാട് ഡബ്ല്യൂ എം ഒ കോളേജ് എസ്എഫ് ഐ പിടിച്ചെടുത്തു.
മദര്‍ ആര്‍ട്സ് & സയന്‍സ് കോളേജ് പെരുവല്ലൂര്‍ കെ എസ് യു എം എസ് എഫ് സഖ്യത്തില്‍ നിന്ന് പിടിച്ചെടുത്തു. ഫാറൂഖ് കോളേജ് മലപ്പുറം,ജാമിയ കോളേജ്,ഗവ കോളേജ് മലപ്പുറം,മഹദിന് കോളേജ്,ഐ എച്ച് ആര് ഡി കോളേജ് ,ഗവ കോളേജ് താനൂര്‍,മൗനാലാം കോളേജ് ,എച്ച് എം കോളേജ് മഞ്ചേരി ,ഗ്രേസ് വാലി കോളേജ്,അസ്സബാഹ് കോളേജ്,മലബാര്‍ കോളേജ് എടപ്പാള്‍,കെ ആര് കോളേജ് വളാഞ്ചേരി,എന്നി കോളേജുകള്‍ എംഎസ്എഫ് ന്റെ കയ്യില്‍ നിന്ന് തിരിച്ചു പിടിച്ചു.
അമല്‍ കോളേജ് നിലമ്പൂര്‍ 15 വര്‍ഷത്തിനുശേഷം യു ഡി എസ് എഫ് ല്‍ നിന്ന് പിടിച്ചെടുത്തു.പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ കോളേജ് താനൂര്‍ ചരിത്രത്തിലാദ്യമായി എം എസ് എഫ് ന്റെ കയ്യില്‍ നിന്ന് പിടിച്ചെടുത്തു.തൃത്താല ആസ്പെയര് കോളേജ്,റോയല്‍ കോളേജ് എന്നിവ എം എസ്എഫ് ന്റെ കയ്യില്‍ നിന്ന് തിരിച്ചു പിടിച്ചു. സെന്റ് അലോഷ്യസ് കോളേജ്,കുട്ടല്ലൂര്‍ ഗവ.കോളേജ്,ശ്രീകൃഷ്ണ കോളേജ്,എം ഡി കോളേജ് പഴഞ്ഞി ,എസ്എന്‍ കോളേജ് വഴുക്കുംപാറ,ശ്രീവാസ് എന്‍ എസ് എസ് കോളേജ് വടക്കാഞ്ചേരി,ബത്തേരി എം എസ് ഡബ്ല്യൂ സെന്റര്‍,മുജുകുന്ന് ഗവ കോളേജ് ,ഐ എച്ച് ആര് ഡി നാദാപുരം,കോ ഓപ്പറേറ്റിവ് കോളേജ്,എസ്എന്‍ കോളേജ് വടകര,മര്‍ക്കസ് കോളേജ്,സി പി എ പുത്തനങ്ങാടി,എന്‍ എസ എസ് കോളേജ് മഞ്ചേരി,ഷാഫി കോളേജ്,ബ്ലോസം കോളേജ്,നേതാജി കോളേജ് നെന്മാറ,വി ടി ബി ശ്രീകൃഷ്ണപുരം എന്നീ കോളേജുകളില്‍ മുഴുവന്‍ സീറ്റുകളും എതിരില്ലാതെ നേടിക്കൊണ്ടാണ് യൂണിയന് കരസ്ഥമാക്കിയത്.
ക്രൈസ്ട് കോളേജ് ഇരിങ്ങാലക്കുട,എസ്എന്‍കോളേജ് നാട്ടിക,എസ് എന്‍ ഗുരു അഡ്വാന്‍സ് സ്റ്റഡീസ് നാട്ടിക,തരുണ നെല്ലൂര്‍ കോളേജ്,പനമ്പിള്ളി കോളേജ്,ഐഎച് ആര് ഡി വലപ്പാട്,കെകെടിഎം കോളേജ്,എംഇഎസ് കോളേജ് അസ്മാബി,സെന്റ് തെരേസ്സ് കോളേജ്,മെറ്സ് കോളേജ് മാള,പാറമേക്കാവ് കോളേജ്,സെന്റ് ജോസഫ് കോളേജ് പവര്‍ട്ടി,എം ഒ സി കോളേജ്,ഗവ.ആര്‍ട്സ് കോളേജ് ഒല്ലൂര്‍,സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജ്,പുല്പള്ളി പഴശ്ശിരാജാ കോളേജ്,കല്പറ്റ ഗവ.കോളേജ്,പനമരം,ജയശ്രീ കോളേജ് പുല്പള്ളി,അല്‍ഫോന്‍സാ കോളേജ് ബത്തേരി,മീനങ്ങാടി മാര്ബസേറിയസ് കോളേജ് ,ദേവഗിരി കോളേജ് പി കെ കോളേജ്,ഗുരുവായൂരപ്പന് കോളേജ്,മലബാര്‍ ക്രിസ്ത്യന്‍ കോളേജ്,ഐ എച്ച് ആര് ഡി കോളേജ് കോഴിക്കോട്,ചേളന്നൂര്‍ എസ് എന്‍ കോളേജ് ,മുക്കം ഐ എച്ച് ആര് ഡി കോളേജ് , കോ ഓപ്പറേറ്റിവ് കോളേജ് വടകര,മടപ്പള്ളി കോളേജ്,പി എസ് ഐ മുക്കാളി,താമരശ്ശേരി ഐ എച്ച് ആര് ഡി കോളേജ്,സി കെ ജി കോളേജ്,ഗവ കോളേജ് ബാലുശ്ശേരി,ഗോകുലം കോളേജ്,കൊടുവള്ളി ഗവ കോളേജ്,കോടഞ്ചേരി ഗവ കോളേജ്,കുന്ദമംഗലം ഗവ കോളേജ്,എസ് എന്‍ ഇ എസ് കോളേജ്,കെ ഡബ്ല്യൂ എച്ച് കല്ലായി,എസ് എന്‍ കേളന്നൂര്,കെ എം സി ടി ലോ കോളേജ് ,ഐ എച്ച് ആര് ഡി വാഴക്കാട് പി ടി എം ഗവ കോളേജ്,മങ്കട ഗവ കോളേജ് ഐ എച് ആര് ഡി മലപ്പുറം എസ്എന്‍ ഡി പി കോളേജ് ,പി എം ജി കോളേജ് , തവന്നൂര്‍ ഗവ കോളേജ് ,ഐ എച്ച് ആര് ഡി പട്ടംകുളം,പൊന്നാനി എം ടി എം,വിക്ടോറിയ കോളേജ്,ചിറ്റൂര്‍ ഗവ കോളേജ്,പട്ടാമ്പി ഗവ സംസ്കൃത കോളേജ് ആലത്തുര് എസ് എന്‍ കോളേജ്,നെന്മാറ എന്‍ എസ് എസ് കോളേജ്,ഒറ്റപ്പാലം എന്‍ എസ് എസ് കോളേജ് തിത്തള ഗവ കോളേജ് തുടങ്ങിയ കോളേജുകളില്‍ മുഴുവന്‍ സീറ്റിലും വിജയിച്ചുകൊണ്ടാണ് എസ്.എഫ്.ഐ യൂണിയന് ഭരണം കരസ്ഥമാക്കിയത്.
Read more: http://www.deshabhimani.com/news/kerala/sfi-win-124-colleages-in-calicut-university/663516