ഗുജറാത്തില്‍ നിന്ന് രാജ്യസഭാംഗമായ അമിത് ഷാ ഗുജറാത്ത്‌ എംഎല്‍എ സ്ഥാനം രാജിവെച്ചു

0
96

ന്യൂഡെല്‍ഹി: ഗുജറാത്തില്‍ നിന്ന് രാജ്യസഭാംഗമായ അമിത് ഷാ ഗുജറാത്ത്‌ എംഎല്‍എ സ്ഥാനം രാജിവെച്ചു. ഗുജറാത്ത്‌ സ്പീക്കര്‍ രമണ്‍ലാല്‍ വോറയ്ക്ക് അമിത്ഷാ രാജിക്കത്ത് നല്‍കി.

നാരാണ്‍പുര നിയോജകമണ്ഡലത്തെയാണ് നിലവില്‍ അമിത് ഷാ പ്രതിനിധാനം ചെയ്തിരുന്നത്. സാര്‍ഖേജ് മണ്ഡലത്തെയാണ് അമിത് ഷാ 1990 മുതല്‍ പ്രതികരിച്ചത്.

മൂന്നു തവണ അവിടെ എംഎല്‍എയായ അമിത് ഷാ 2012ലാണ് നാരാണ്‍പുരയിലേക്ക് മാറിയത്. കോണ്‍ഗ്രസ് പുറത്താക്കിയ ശങ്കര്‍സിംഗ് വഗേലയടക്കമുള്ള എഴ് എംഎല്‍എമാരും വൈകാതെ രാജി നല്‍കിയേക്കും.

നാലുമാസം മാത്രമാണ് നിലവിലെ ഗുജറാത്ത് നിയമസഭയുടെ കാലാവധി.

LEAVE A REPLY

Please enter your comment!
Please enter your name here