സംഘര്‍ഷം നിലനില്‍ക്കുന്ന ഡോക്ലാമിന്റെ സമീപത്ത് നിന്ന് ഗ്രാമവാസികളോട് ഒഴിഞ്ഞുപോകാന്‍ ഇന്ത്യന്‍ സൈന്യം ഉത്തരവിട്ടു. മുന്‍കരുതലിന്റെ ഭാഗമായാണ് ഇന്ത്യ-ചൈന-ഭൂട്ടാന് അതിര്‍ത്തിയിലെ ഗ്രാമങ്ങളില്‍ താമസിക്കുന്നവരെ ഒഴിഞ്ഞുപോകാന്‍ സൈന്യം ആവശ്യപ്പെട്ടത്. ഈ ഗ്രാമത്തിലെ നൂറോളം പേരോടാണ് അടിയന്തിരമായി മാറിപോകണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ഇവിടെ നിന്ന് 35 കിലോമീറ്റര്‍ അകലെയാണ് രണ്ട് മാസമായി സംഘര്‍ഷഭീതി നിലനില്‍ക്കുന്നത്.
ഈ മേഖലയിലേക്ക് കൂടുതല്‍ സൈനികരെ എത്തിക്കുന്നുമെന്നും വിവരമുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ അവരുടെ മുഖപത്രങ്ങളിലൂടെ പ്രകോപനം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടികള്‍. സംഘര്‍ഷ മേഖലയില്‍ കൂടുതല്‍ പേരെ വിന്യസിക്കുന്ന കാര്യം സൈനിക വൃത്തങ്ങള്‍ നിഷേധിച്ചിട്ടുണ്ട്. വാര്‍ഷിക പരിശീലനത്തിന്റെ ഭാഗമായാണ് സൈനികര്‍ ഇങ്ങോട്ടെത്തുന്നതെന്നാണ് ഇവര്‍ പറയുന്നത്.
ഇന്ത്യയുമായി നിലനില്‍ക്കുന്ന സംഘര്‍ഷം യുദ്ധമായി പരിണമിക്കാന്‍ സമയമായെന്ന് കഴിഞ്ഞ ദിവസം ചൈനയുടെ ഔദ്യോഗിക മാധ്യമം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതുവരെ പ്രസിദ്ധീകരിച്ചതില്‍ ഏറ്റവും രൂക്ഷമായ ഭാഷയിലായിലുള്ള മുഖപ്രസംഗത്തിലാണ് ചൈനീസ് ഡെയ്ലിയുടെ മുന്നിറിയിപ്പ്.