ചരിത്രം പഠിപ്പിക്കാനിറങ്ങിയ മോദിക്ക് മൻമോഹൻ സിംഗിന്റെ തകർപ്പൻ മറുപടി

0
759

മിണ്ടാപ്രാണിയെന്ന് പരിഹസിച്ചിരുന്ന മുൻ പ്രധാനമന്ത്രി മൻമോഹൻസിംഗ് ക്വിറ്റിന്ത്യാ സമരത്തെക്കുറിച്ചുള്ള പ്രധാനമന്ത്രിനരേന്ദ്രമോദിയുടെ ട്വീറ്റിന്  നല്‍കിയത് തകർപ്പൻ മറുപടി .

ക്വിറ്റ് ഇന്ത്യാ സമരം പോലുള്ള ചരിത്ര സമരങ്ങളെക്കുറിച്ച് യുവതലമുറ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ് എന്നായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്. എന്നാൽ അതിനേക്കാൾ പ്രാധാന്യത്തോടെ പഠിപ്പിക്കേണ്ടത് ആർഎസ്എസിന് ഇതുപോലുള്ള ചരിത്ര സമരങ്ങളിലൊന്നും യാതൊരു പങ്കുമില്ലെന്നതാണ് എന്നായിരുന്നു മൻമോഹൻ സിങ്ങിന്റെ തിരിച്ചടി.

‘ആർഎസ്എസിന് ക്വിറ്റ് ഇന്ത്യാ സമരം പോലുള്ള ചിത്ര സമരങ്ങളിലൊന്നും യാതൊരു റോളും ഉണ്ടായിരുന്നില്ലെന്ന് യുവ തലമുറ അറിഞ്ഞിരിക്കേണ്ടതാണ് അതിലും അത്യാവശ്യം.’ എന്നായിരുന്നു മൻമോഹൻസിംഗ് ട്വീറ്റ് ചെയ്തത്.

നേരത്തെയും പി.എം.ഒയുടെ ട്വിറ്റുകൾക്കു കീഴിൽ മൻമോഹൻ സിംഗിന്റെ ഈ അക്കൗണ്ടിൽ നിന്നും മറുപടികൾ വന്നിരുന്നു. ഇത് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിട്ടുണ്ട്. ‘ഇതാണ് മറുപടി’ എന്നു പറഞ്ഞുകൊണ്ട് ഈ രണ്ടുപോസ്റ്റിന്റെയും സ്‌ക്രീൻ ഷോട്ടുകൾ സഹിതം സോഷ്യൽ മീഡിയകളിൽ ഇതിനോടകം തന്നെ പ്രചരിച്ചുകഴിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here