ജീന്‍ പോള്‍ ലാലിനെതിരെ നടി നല്‍കിയ പരാതി ഒത്തു തീര്‍പ്പിലേക്ക്; പരാതിയില്ലെന്ന് സത്യവാങ്മൂലം

0
76

കൊച്ചി: ഹണി ബീ സംവിധായകന്‍ ജീന്‍ പോള്‍ ലാലിനെതിരെ നടി നല്‍കിയ ശരീര ദുര്‍വിനിയോഗ പരാതി ഒത്തു തീര്‍പ്പിലേക്ക്. ജീൻ പോളിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് കേസ് ഒത്തുതീർപ്പിലേക്കു നീങ്ങുന്നത്.

ജീൻപോൾ ഉൾപ്പെടെയുള്ളവർക്കെതിരെ പരാതിയില്ലെന്ന് നടി ജില്ലാ കോടതിയിൽ സത്യവാങ്മൂലം നൽകി. മധ്യസ്ഥ ചർച്ചയിലൂടെ പ്രശ്നം പരിഹരിച്ചുവെന്ന് നടി വ്യക്തമാക്കി. ജീൻ പോളിനെ കൂടാതെ നടൻ ശ്രീനാഥ് ഭാസി, സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരായ അനൂപ്, അനിരുദ്ധ് എന്നിവർക്കെതിരെയും നടി പരാതി നൽകിയിരുന്നു.

ജീൻ പോൾ സംവിധാനം ചെയ്ത ഹണി ബീ 2 എന്ന സിനിമയില്‍ അഭിനയച്ചതിന് പ്രതിഫലം നൽകിയില്ലെന്നും പണം ആവശ്യപ്പെട്ടപ്പോൾ ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും ഒപ്പം ശരീര ദുര്‍വിനിയോഗം നടത്തിയെന്നും നടി പരാതിയില്‍ പറഞ്ഞിരുന്നു.

നടി നല്‍കിയ പരാതിയില്‍ കഴമ്പുണ്ട് എന്നു കണ്ടെത്തിയതോടെയാണ് നടപടികളുമായി പോലീസ് മുന്നോട്ട് നീങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here