തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ടകേസില്‍ നടന് ദിലീപ് കുരുങ്ങിക്കിടക്കുന്നത് നിശബ്ദമായ വീക്ഷിച്ച സിനിമാലോകം മറിച്ചു ചിന്തിച്ചു തുടങ്ങുന്നു. നിര്‍മ്മാതാവ് സുരേഷ്കുമാറാ ണ് ദിലീപിന് വേണ്ടി ആദ്യം രംഗത്ത് വന്നത്. ദിലീപ് കുരുങ്ങിയതാണ്. വലിയ ഒരു ആസൂത്രണം ഇതിനു പിന്നില്‍ നടന്നിരിക്കുന്നു. ദിലീപിനെ വലിയ കുറ്റക്കാരന്‍ ആയി മുദ്ര കുത്താന്‍ ശ്രമം തുടങ്ങിയതായി ഒരു പ്രമുഖ മാധ്യമത്തോട് സുരേഷ് കുമാര്‍ പറഞ്ഞു.
സുരേഷ് കുമാറിന്റെ ക്ഷോഭം നിറഞ്ഞ പ്രതികരണം വന്നതോടെ ഇതുവരെ നിശബ്ദമായി നിന്നിരുന്ന സിനിമാലോകം ചെറിയ പ്രതികരണങ്ങളിലൂടെ ദിലീപിന് അനുകൂലമായി രംഗത്ത് വന്നു തുടങ്ങിയിരിക്കുന്നു.
ഇന്നലെ തിരക്കഥാകൃത്ത് ഇക്ബാല്‍ കുറ്റിപ്പുറവും രംഗത്ത് വന്നു. അന്വേഷണവും തെളിവു ശേഖരണവും മുന്നോട്ട് പോയിട്ടും ജാമ്യം അനുവദിക്കാത്തതും, ദിലീപിനെ ജയിലിലിട്ട് പീഡിപ്പിക്കുന്നത് അത്യന്തം വേദനയുണ്ടാക്കുന്നു. ഇക്ബാല്‍ കുറ്റിപ്പുറം പറഞ്ഞു.
പള്‍സര്‍ സുനിയോ, നിഷാമോ, ഗോവിന്ദച്ചാമിയോ, അമീറുള്‍ ഇസ്ലാമോ അല്ല മലയാളികളുടെ ഹൃദയത്തില്‍ ഇടം പിടിച്ച സഹോദരനോ , മകനോ, സുഹൃത്തോ ആയ കലാകാരനാണ്. ആ സ്വീകാര്യതയെയാണ് വിറ്റുതിന്നതിന്നത്. ഇക്ബാല്‍ കുറ്റിപ്പുറം പറയുന്നു.
ദിലീപിന്റെ ജയില്‍വാസം അനിശ്ചിതമായി തുടരവേ 24 കേരള ഒരു പ്രമുഖ നടിയെ വിളിച്ചു. അവര്‍ പറഞ്ഞു. കഷ്ടമുണ്ട് കേട്ടോ. എന്തൊക്കെയോ ഇതിനു പിന്നില്‍ ഉണ്ട്. ദിലീപ് അങ്ങിനെ ചെയ്യും എന്നു ഞാന്‍ കരുതുന്നില്ല.
ഞങ്ങള്‍ക്ക് അറിയാവുന്ന ദിലീപ് ഇങ്ങിനെയല്ല. ജയിലില്‍ കിടന്നു ദിലീപ് കഷ്ടപ്പെടുന്നതും കാണുമ്പോഴും മാധ്യമ വാര്‍ത്തകള്‍ വരുമ്പോഴും ഞാന്‍ ചിന്തിക്കാറുണ്ട്. എന്താണ് സംഭവിച്ച്ത് എന്നു എനിക്ക് പിടിയില്ല. ഞാന്‍ അറിയുന്ന ദിലീപ് അങ്ങിനെയല്ല. ഇക്ബാല്‍ കുറ്റിപ്പുറത്തിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് വന്നശേഷം സിനിമാ രംഗത്തെ ഒരുന്നതനെ 24 കേരള ബന്ധപ്പെട്ടു.
അദ്ദേഹവും ദിലീപിനെ പിന്തുണച്ച് തന്നെയാണ് സംസാരിച്ചത്. ‘ദിലീപ് സിനിമാ രംഗത്തെ ഉന്നതനാണ്. അദ്ദേഹം ഈ നിലയില്‍ നിന്നുകൊണ്ട് ഒരു നടിയെ ആക്രമിക്കാന്‍ ശ്രമം നടത്തുമോ? ഞങ്ങള്‍ എല്ലാവരും വിശ്വസിക്കുന്നത് ദിലീപ് അങ്ങിനെ ചെയ്യില്ല എന്നാണു. പള്സ്ര് സുനി ക്രിമിനല്‍ ആണ്. പള്‍സര്‍ സുനി ക്രിമിനല്‍ ആണ് എന്നു എല്ലാവര്ക്കും അറിയാം.
ഒരു ക്രിമിനല്‍ പറയുന്ന വാദം കേട്ട് എത്ര പേരെ പോലീസ് അറസ്റ്റ് ചെയ്യും. ഇത് പണം തട്ടാന്‍ ഉള്ള പദ്ധതിയാണ്. സുനിയുടെ ലെറ്റര്‍ എന്നാണു പറയുന്നത്. ജയിലില്‍ കിടന്ന സമയത്ത് സുനിക്ക് തോന്നുകയാണ് ഒരു ലെറ്റര്‍ എഴുതി പൈസ ഉണ്ടാക്കാം എന്ന്. ആര്‍ക്കും ചെയ്യാവുന്ന കാര്യമാണ് സുനി ചെയ്തത്.
അന്ന് ആ നടി വന്ന വാഹനവുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ട്. രഹസ്യമായ നടിയുടെ വരവ് അത് അറിയേണ്ടവര്‍ അറിഞ്ഞു. ആ കാര്യം ഒന്ന് കൂടി അന്വേഷണത്തിനു വിധേയമാക്കണം.
ദിലീപ് ആവര്‍ത്തിച്ചു പറയുന്ന കാര്യമുണ്ട്. താന്‍ നിരപരാധി ആണെന്ന്. അപ്പോള്‍ അപരാധി ആര്? ദിലീപില്‍ അന്വേഷണം അവസാനിപ്പിക്കുമ്പോള്‍ പ്രശ്നമുണ്ട്. ദിലീപ് എന്ന ഒറ്റയാള്‍ അല്ലാതെ അന്വേഷണം വിപുലമാക്കട്ടെ. സിനിമാ രംഗത്തെ ഉന്നതന് പറയുന്നു.
ദിലീപ് അഴിക്കകത്തായിട്ടു ഒരു മാസം ആകുന്നു. ഇപ്പോള്‍ സിനിമാലോകത്ത് നിന്നും പ്രതികരണങ്ങള്‍ വന്നു തുടങ്ങുന്നു. ചോദ്യങ്ങള്‍ ഉയരുകയാണ്. ദിലീപ് അപരാധിയോ നിരപരാധിയോ?