ദിലീപ് ജയിലില്‍ ഒരു മാസം പൂര്‍ത്തിയാക്കുന്നു; മനുഷ്യാവകാശകമ്മിഷന്‍  റിപ്പോര്‍ട്ട് തേടി

0
438

കൊച്ചി: നടി ആക്രമണക്കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപ് ജയിലില്‍ ഒരു മാസം പൂര്‍ത്തിയാക്കിയിരിക്കെ ഈ സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ റിപ്പോര്‍ട്ട് തേടി. ദിലീപ് ജയിലില്‍ തുടരുന്ന പ്രശ്നത്തില്‍ ആലുവ റൂറല്‍ എസ്പി വിശദീകരണം നല്‍കണമെന്നാണ് മനുഷ്യാവകാശ കമ്മിഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.കമ്മിഷന്‍ അംഗം കെ.മോഹന്‍കുമാറാണ് റിപ്പോര്‍ട്ട് നല്‍കാന്‍ പോലീസിനോട് ആവശ്യപ്പെട്ടത്.

കഴിഞ്ഞ ജൂലായ് പത്തിനാണ് നടിയെ ആക്രമിച്ച കേസിലെ ഗൂഡാലോചന ചൂണ്ടിക്കാട്ടി പൊലീസ് ദിലീപിനെ അറസ്റ്റ് ചെയ്തത്. കെ.രാംകുമാറിന് പകരം ദിലീപിന്റെ പുതിയ അഭിഭാഷകനായി ചുമതലയേറ്റ രാമന്‍പിള്ള ദിലീപ് പ്രശ്നത്തില്‍ ജാമ്യത്തിനു സാവകാശമാണ് സ്വീകരിക്കുന്നത്.

ഹൈക്കോടതിയുടെ പ്രതികൂല പരാമര്‍ശങ്ങള്‍ നിലനില്‍ക്കുകയും, മുന്‍പ് രാംകുമാര്‍ നല്‍കിയ ജാമ്യാപേക്ഷയിലെ വാദത്തിന്നിടെ കോടതി കേസിന്റെ മെറിറ്റിലേക്ക് കടന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് രാമന്‍പിള്ള ജാമ്യാപേക്ഷ നല്‍കുന്നത് വൈകിക്കുന്നത് ആവും നന്നാവുക എന്ന നിലപാട് സ്വീകരിക്കുന്നത്.

അടുത്ത ജാമ്യാപേക്ഷ ഒരുപക്ഷെ ഉടന്‍ നല്‍കാനും സാധ്യതയുണ്ട്. കാരണം മൊബൈല്‍ഫോണ്‍ നശിപ്പിച്ചെന്നു അഭിഭാഷകന്റെ കുറ്റസമ്മതമൊഴി നിലവിലുണ്ട്. രണ്ടാമത് ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി കീഴടങ്ങുകയും ചെയ്തിട്ടുണ്ട്. ഈ രണ്ടു കാര്യങ്ങള്‍ ആദ്യ ജാമ്യാപേക്ഷ വേളയില്‍ കോടതിക്ക് മുന്‍പാകെ ഉണ്ടായിരുന്നില്ല.  ഈ കാരണങ്ങള്‍ പരിഗണിച്ചാണ് ഒരിക്കല്‍ക്കൂടി ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ നല്‍കാന്‍ തീരുമാനിക്കുന്നത്.

അതേസമയം പള്‍സര്‍ സുനി പറയുന്ന മാഡത്തിനു പിന്നാലെ പോകേണ്ട എന്നും പോലീസ് തീരുമാനം എടുത്തതായി സൂചനയുണ്ട്. ഇത് കേസിന്റെ മുന്നോട്ടുള്ള പോക്കിനെ തെറ്റിക്കാനുള്ള ഒരു ശ്രമം എന്ന നിലയിലാണ് ഈ വാദത്തെ പോലീസ് കാണുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here