പിറന്നാള്‍ ആഘോഷം: സര്‍ക്കാര്‍ സ്‌കൂള്‍ ഡാന്‍സ് ബാര്‍ ആക്കി

0
83

പിറന്നാള്‍ ആഘോഷിക്കാന്‍ സര്‍ക്കാര്‍ സ്‌കൂള്‍ ഡാന്‍സ് ബാറാക്കി മാറ്റി. ഉത്തര്‍പ്രദേശിലെ ജമാല്‍പുറിലെ ടെത്രിയ ഗ്രാമത്തില്‍ പ്രൈമറി സ്‌കൂളിലാണ് സംഭവം അരങ്ങേറിയത്. രക്ഷാബന്ധന്‍ ദിനം രാത്രിയിലായിരുന്നു സംഭവം.

പഞ്ചായത്ത് തലവന്‍ രാംകേശ് യാദവും കുടുംബാംഗങ്ങളുമായിരുന്നു സ്‌കൂളില്‍ പിറന്നാള്‍ ആഘോഷം നടത്തിയത്. ഈ ആഘോഷത്തില്‍ ഭോജ്പുരി ഗാനങ്ങള്‍ക്ക് അനുസരിച്ച് സ്ത്രീകളും പുരുഷന്മാരും നൃത്തം ചെയ്തു എന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.

രക്ഷാബന്ധന്‍ ദിനമായ അന്ന് സ്‌കൂളില്‍ അവധിയായിരുന്നു. ഈ അവസരത്തിലാണ് സ്‌കൂള്‍ ബാറാക്കി മാറ്റിയത്. പിറ്റേദിവസം അവധികഴിഞ്ഞെത്തിയ അധ്യാപകരാണ് സ്‌കൂള്‍ വൃത്തികേടായി കിടക്കുന്നതു കണ്ടതും തുടര്‍ന്നുള്ള അന്വേഷണത്തല്‍ പിറന്നാള്‍ ആഘോഷത്തിന്റെ കാര്യം അറിഞ്ഞതും.

എന്നാല്‍ സ്‌കൂളില്‍ വച്ച് പാര്‍ട്ടി നടത്തിയെങ്കിലും അതില്‍ പങ്കെടുത്തിട്ടില്ലെന്നാണ് രാംകേശ് യാദവിന്റെ വാദം. സമീപഗ്രാമത്തിലെ ബന്ധുവിന്റെ വീട്ടിലായിരുന്നു താനെന്നാണ് രാംകേശ് പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here