പോലീസിനെ പ്രതിരോധത്തിലാക്കാന്‍ ദിലീപിന്റെ ജാമ്യാപേക്ഷ

0
531

കേരള പോലീസിനെ പ്രതിരോധത്തിലാക്കാന്‍ ദിലീപിന്റെ ജാമ്യാപേക്ഷ. ഡിജിപി ലോക്‌നാഥ് ബെഹ്‌റയോട് പള്‍സര്‍ സുനി തന്നെ വിളിച്ച കാര്യം അന്നു തന്നെ അറിയിച്ചിരുന്നുവെന്നാണ് ദിലീപ് ഇന്ന് സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ പറഞ്ഞിരിക്കുന്നത്.

ബെഹ്‌റയുടെ പേഴ്‌സണല്‍ നമ്പറായ 965409230 എന്ന നമ്പറിലേക്ക് താന്‍ വിളിച്ച് ഇക്കാര്യം അറിയിച്ചിരുന്നു. സുനിയുമായി നടത്തിയ ഫോണ്‍ സംഭാഷണമടക്കം ബെഹ്‌റയ്ക്ക് വാട്‌സ്ആപ്പ് ചെയ്തു നല്‍കുകയും ചെയ്‌തെന്നാണ് ദിലീപ് ജാമ്യാപേക്ഷയില്‍ അവകാശപ്പെടുന്നത്.

ജയിലില്‍ നിന്നുള്ള ഫോണ്‍സന്ദേശം വന്നിട്ട് ദിലീപ് ആഴ്ചകളോളം മറച്ചവെച്ചന്നായിരുന്നു പോലീസിന്റെ പ്രധാന വാദം. രണ്ടാഴ്ചക്ക് ശേഷമാണ് ദിലീപ് ഇതുസംബന്ധിച്ച് പരാതി നല്‍കാന്‍ തയ്യാറാകുന്നതെന്നും പോലീസ് പറഞ്ഞിരുന്നു.

ഈ വാദങ്ങളെല്ലാം പൊളിക്കുന്ന വിവരങ്ങളാണ് ദിലീപ് ഇന്ന് ജാമ്യാപേക്ഷയില്‍ ഉന്നയിച്ചിരിക്കുന്നത്. സംസ്ഥാന പോലീസ് മേധാവി തന്നെ ഇക്കാര്യം നേരത്തെ അറിഞ്ഞുവെന്ന വാദമാണ് പോലീസിനെ വെട്ടിലാക്കിയിരിക്കുന്നത്. പ്രില്‍ 10ന് കൊച്ചിയില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോകാനിരിക്കെയാണ് സുനിയുടെ കോള്‍ വന്നത്. അന്നു തന്നെ നാദിര്‍ഷയയും വിളിച്ചിട്ടുണ്ടെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു.

ഹൈക്കോടതിയില്‍ അഭിഭാഷകന്‍ രാമന്‍പിള്ള മുഖേനയാണ് ദിലീപ് അപേക്ഷ സമര്‍പ്പിച്ചത്. നേരത്തെ ഹൈക്കോടതി ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇത് രണ്ടാം തവണയാണ് അപേക്ഷ സമര്‍പ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here