കണ്ണൂര്‍ മട്ടന്നൂര്‍ നഗരസഭാ തിരഞ്ഞെടുപ്പില്‍ വന്‍വിജയം നേടി എല്‍.ഡി.എഫ്. ആകെയുള്ള 35 വാര്‍ഡുകളില്‍ 28 എണ്ണവും നേടിയാണ് അഞ്ചാം തവണയും ഭരണം പിടിച്ചെടുത്തത്. കഴിഞ്ഞ തവണ 21 വാര്‍ഡിലാണ് എല്‍ഡിഎഫ് വിജയിച്ചത്. ഇത്തവണ യുഡിഎഫില്‍ നിന്ന് ഏഴ് സീറ്റ് കൂടി പിടിച്ചെടുത്തു. ഏഴ് വാര്‍ഡുകളില്‍ മാത്രമാണ് യുഡിഎഫിന് വിജയിക്കാനായത്.
കഴിഞ്ഞ തവണ തിരഞ്ഞെടുപ്പില്‍ 13 വാര്‍ഡ് നേടിയ യുഡിഎഫിന് ഇതില്‍ ആറെണ്ണം ഇത്തവണ നഷ്ടമായി. ബിജെപി മൂന്നു വാര്‍ഡുകളില്‍ രണ്ടാം സ്ഥാനത്തെത്തി. എല്‍ഡിഎഫ് ജയിച്ച രണ്ട് വാര്‍ഡുകളിലും യുഡിഎഫ് ജയിച്ച ഒരു വാര്ഡിലുണ് ബിജെപി സ്ഥാനാര്‍ഥികള്‍ രണ്ടാമതെത്തിയത്.
യുഡിഎഫിന് ലഭിച്ച ഏഴ് സീറ്റില്‍ നാലിടത്ത് കോണ്‍ഗ്രസും മൂന്നിടത്തും മുസ്ലിം ലീഗുമാണ് വിജയിച്ചത്. നിലവിലെ സഭയില്‍ എല്‍ഡിഎഫിന് 21 ഉം യുഡിഎഫിന് 13 ഉം അംഗങ്ങളാണുണ്ടായിരുന്നത്. 112 സ്ഥാനാര്‍ഥികളാണ് ഇത്തവണ മത്സരരംഗത്തുണ്ടായിരുന്നത്.