അപകടത്തില്‍ ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്ന് മരിച്ച തിരുനെല്‍വേലി സ്വദേശി മുരുകന്റെ കുടുംബത്തോട് മുഖ്യമന്ത്രി പിണറായി വിജയന് മാപ്പു ചോദിച്ചു. കേരളത്തിന് വേണ്ടി മാപ്പു ചോദിക്കുന്നുവെന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്.
ആസ്പത്രികള്‍ ചികിത്സ നിഷേധിച്ചത് ക്രൂരമാണ്. നാടിനാകെ നാണക്കേടുണ്ടാക്കിയ സംഭവമാണ് ഇത്. ഇത്തരം നടപടികള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണമെങ്കില്‍ നിയമം പരിഷ്കരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന് മറുപടിയായി നിയമസഭയിലാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.
കൊല്ലത്തു നിന്നും സ്വകാര്യ ആസ്പത്രിയില്‍ നിന്നും ചികിസ്ത നിഷേധിച്ച മുരുകന് ആംബുലന്‍സില്‍ വെച്ചാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെ മൂന്ന് ആസ്പത്രികളാണ് ഇയാള്‍ക്ക് ചികിത്സ നിഷേധിച്ചത്.
വെന്റിലേറ്ററില്ലെന്നും കൂട്ടിരിപ്പുകാരില്ലെന്നും കാരണം പറഞ്ഞാണ് ആസ്പത്രികള്‍ ചികിത്സ നിഷേധിച്ചത്. തുടര്‍ന്ന് ഏഴുമണിക്കൂറോളം ആംബുലന്‍സില്‍ ചിലവഴിക്കേണ്ടി വന്നു. സംഭവത്തില്‍ ആസ്പത്രിക്കെതിരെ പോലീസും മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിരുന്നു.