യുവജന ക്ഷേമ കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോമിന്റെ വാഹനത്തിനു നേരെ ആക്രമണം; അക്രമി പിടിയില്‍

0
75

തിരുവനന്തപുരം: സംസ്ഥാന യുവജന ക്ഷേമ കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോമിന്റെ വാഹനത്തിനു നേരെ ആക്രമണം.ആറ്റിങ്ങല്‍ കല്ലമ്പലത്തുവെച്ചാണ് സംഭവം. ട്രാഫിക് ബ്ലോക്കില്‍ അകപ്പെട്ട കാര്‍ ഇയാള്‍ കത്തികൊണ്ട് കേടുവരുത്തുകയായിരുന്നു.

വാഹനത്തിന്റെ ബോണറ്റും ബംപറുമാണ് കേടുവരുത്തിയത്. അക്രമം നടത്തിയ വിശാലിനെ പോലീസ് അറസ്റ്റ് ചെയ്തു.

ഇയാള്‍ മാനസിക രോഗിയാണെന്ന് സംശയിക്കുന്നെന്ന് പോലീസ് പറഞ്ഞു. ഇതിനുമുമ്പും ഇയാള്‍ സമാനമായ ആക്രമണങ്ങള്‍ നടത്തിയതായും സൂചനയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here