അതിരപ്പള്ളി പദ്ധതിക്കെതിരെ വിഎസ്

0
79

അതിരിപ്പള്ളി പദ്ധതി നടപ്പാക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ ഭരണപരിഷകാര കമ്മിഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ. സർക്കാരിന് പദ്ധതി ഏകപക്ഷീയമായി നടപ്പാക്കാനാകില്ലെന്ന് വിഎസ് തുറന്നടിച്ചു. ഇത് കേരളത്തിന് അനുയോജ്യമായ പദ്ധതിയല്ലെന്നും വിഎസ് പറഞ്ഞു.

നേരത്തെ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് സിപിഐയും വ്യക്തമാക്കിയിരുന്നു. ഇപ്പോൾ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ കാര്യമായെടുക്കേണ്ടതില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ട്രാൻസ്‌ഫോർമറും വൈദ്യുതി ലൈനും വലിച്ചാൽ നിർമ്മാണ പ്രവർത്തനമാകില്ല. അതിരപ്പിള്ളിയേക്കുറിച്ചുള്ള വാദങ്ങൾ താൻ വർഷങ്ങളായി കേൾക്കുന്നതാണ്. അതുകൊണ്ടു തന്നെ പുതിയ വാദങ്ങളിൽ കഴമ്പില്ല. കുട്ടി ജനിക്കാതെ നൂല് കെട്ടിയിട്ട് എന്തു കാര്യമെന്നും നിർമാണ പ്രവർത്തനങ്ങളെ സൂചിപ്പിച്ച് കാനം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here