അശ്വനി ഹോസ്പിറ്റല്‍ സമരവും ജയിച്ച് കയറി യു.എന്‍.എ

0
87


തൃശൂര്‍ അശ്വിനി ആശുപത്രിയിലെ 27 ദിവസം നീണ്ടു നിന്ന നേഴ്‌സിങ് സമരം ഒത്തു തീര്‍ന്നു.ആശുപത്രി മാനേജ്മെന്റും യുണൈറ്റഡ് നഴ്സസ് അസോസിയേഷനും തമ്മില്‍ ഇന്ന് നടന്ന ചര്‍ച്ചയിലാണ്  ധാരണയായത്. ഇന്ന് മുതല്‍ മുഴുവന്‍ നഴ്സുമാരും ജോലിക്ക് കയറുമെന്നും യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ്‌ ജാസ്മിന്‍ ഷാ വ്യകതമാക്കി.

ധാരണ പ്രകാരം മുഴുവന്‍ പേരും ഇന്ന് മുതല്‍ ജോലിക്ക് കയറും, ആശുപത്രിയുടെ സമഗ്ര വികസനത്തിന് ഇരുകൂട്ടരും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനും, യാതൊരു പ്രതികാര മനോഭാവവുമില്ലാതെ മുന്നോട്ട് തൊഴിലാളി സൗഹൃദ അന്തരീക്ഷം നിലനിര്‍ത്താനും ഇരുകൂട്ടരും തീരുമാനിച്ചു. സ്വീകരിച്ച മുഴുവന്‍ അച്ചടക്ക നടപടികളും പിന്‍വലിക്കുകയും, പരസ്പരം നല്‍കിയ കേസുകള്‍ പിന്‍വലിക്കുവാനും തീരുമാനിച്ചു. രണ്ട് ദിവസമായി തുടര്‍ച്ചയായി സമവായ ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിച്ച ദയാ ആശുപത്രി എം.ഡി.അബ്ദുള്‍ അസീസ്, ഡയറക്ടര്‍ അബ്ദുള്‍ ജബ്ബാര്‍, അഡ്വ.മുഹമ്മദ് ബഷീര്‍ എന്നിവരുടെ ശ്രമഫലമായിട്ടാണ് ഇത്തരമൊരു ചര്‍ച്ചക്ക് അവസരമൊരുങ്ങിയത് എന്ന് ജാസ്മിന്‍ഷാ സൂചിപ്പിച്ചു.അശ്വിനി ആശുപത്രി ചെയര്‍മാന്‍ ഒ.പി അച്യുതന്‍ കുട്ടി, ഡയറക്ടര്‍ എ.എസ് ധര്‍മ്മന്‍ ,ജാസ്മിന്‍ഷാ,യുഎന്‍എസംസ്ഥാന ജില്ലാ യൂണിറ്റ് നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.സമരത്തെ പിന്തുണച്ച മുഴുവന്‍ പേര്‍ക്കും, സമര ഭടന്മാര്‍ക്കും, ചര്‍ച്ചയില്‍ നല്ല നിലപാട് സ്വീകരിച്ച മാനേജ്‌മെന്റിനും, മധ്യസ്ഥത വഹിച്ച മഹനീയ വ്യക്തികള്‍ക്കും യുഎന്‍എ സംസ്ഥാന കമ്മിറ്റിയുടെ അഭിവാദ്യങ്ങള്‍ നേരുന്നതായി ജാസ്മിന്‍ഷാ പറഞ്ഞു.

ജൂണ്‍ 19 മുതലാണ് നഴ്സുമാര്‍ ശമ്പളവര്‍ധനക്കായി സമരമാരംഭിച്ചത്. ജൂണ്‍ 22ന് മന്ത്രിമാര്‍ പങ്കെടുത്ത ചര്‍ച്ചയില്‍ തൃശൂര്‍ ജില്ലയിലെ സ്വകാര്യ മാനേജ്മെന്റുകള്‍ 50 ശതമാനം ശമ്പളവര്‍ധന അംഗീകരിക്കുകയും അശ്വനിയിലടക്കം സമരം പിന്‍വലിക്കുകയും ചെയ്തു. സമരത്തിലേര്‍പ്പെട്ട നഴ്സുമാര്‍ക്കെതിരെ യാതൊരു തരത്തിലുള്ള നടപടിയും ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി കര്‍ശനനിര്‍ദ്ദേശവും നല്‍കിയിരുന്നു. ഇതെല്ലാം കാറ്റില്‍ പറത്തിയായിരുന്നു  മാനേജ്മെന്റിന്റെ നടപടി.  സമരത്തിന് പങ്കെടുക്കുന്നതിന്റെ പേരില്‍ സ്റ്റാഫ് ഹോാസ്റ്റലില്‍ കഴിയുന്ന 12 നഴ്സുമാരെ രാത്രിയില്‍ ഇറക്കിവിടാന്‍ വരെ ആശുപത്രി അധികൃതര്‍ ശ്രമിച്ചു. യു.എന്‍.എ ഇടപെട്ട് പൊലീസ് സഹായത്തോടെയാണ് ആ നടപടി തടഞ്ഞത്. സമരം ശക്തമാകാന്‍ കാരണം ഇതായിരുന്നു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here