ആഡംബര വിവാഹം; ടൂറിസം മാപ്പില്‍ ഇടംപിടിച്ച് കേരളവും

0
130

രണ്ടു കോടി രൂപ വരെ മുടക്കി ആഡംബര വിവാഹം നടത്തുന്ന വിവാഹ ടൂറിസം മാപ്പില്‍ കേരളവും ഇടം പിടിക്കുന്നു. കേരളത്തില്‍ കൊച്ചി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന റെയിന്‍ മേക്കര്‍ വെഡിങ് എന്ന സ്ഥാപനം അമ്പലപ്പുഴയില്‍ നടത്തിയ വിവാഹം ഡെല്‍ഹിയില്‍ നടന്ന ഗ്ലോബല്‍ ഇന്ത്യന്‍ വെഡ്ഡിംഗ് അവാര്‍ഡ്സില്‍ (ഗിവ) രണ്ട് വെള്ളി നേടി.

വിവാഹ നടത്തിപ്പ് വ്യവസായത്തില്‍ ഏഷ്യയിലെ ഏറ്റവും മുന്തിയ കവെന്‍ഷനായ ഇന്റര്‍നാഷനല്‍ കവെന്‍ഷന്‍ ഫോര്‍ വെഡ്ഡിംഗ് ഫ്രറ്റേണിറ്റി നല്‍കിവരു ആഗോളപ്രശസ്തമായ അവാര്‍ഡാണ് ഗിവ എ ചുരുക്കപ്പേരിലറിയപ്പെടു ഈ അവാര്‍ഡുകള്‍. ആഗോളതലത്തില്‍ 40 ബില്യണ്‍ ഡോളറിന്റെ വ്യവസായമാണ് ആഡംബര വിവാഹങ്ങള്‍.

കേരളത്തിലെ കായലോരങ്ങള്‍, ഹൗസ്‌ബോട്ട്, ബീച്ചുകള്‍, ദ്വീപുകള്‍, കാടുകള്‍, ഹില്‍ സ്റ്റേഷനകള്‍ എന്നിവ ഇത്തരത്തിലുള്ള വിവാഹങ്ങള്‍ നടത്താന്‍ അനുയോജ്യമാണെന്ന് റെയിന്‍മേക്കര്‍ വെഡ്ഡിംഗ് പ്ലാനേഴ്സ് ഡയറക്ടര്‍ ജോയല്‍ ജോ പറഞ്ഞു. ആഗോള കണ്‍വെന്‍ഷനുകള്‍ കേരളത്തെ ഒഴിവാക്കുന്ന കാലഘട്ടത്തില്‍ ഇത്തരത്തില്‍ ടൂറിസം സംരംഭമായി വിവാഹങ്ങളെ ഉയര്‍ത്തുന്നത് പല തരത്തിലുള്ള സാമ്പത്തീക ഉണര്‍വ് വിവിധ വിപണികള്‍ക്ക് ഉണ്ടാക്കും. ഇറ്റലി, ഫ്രാന്‍സ്, തായ്ലന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ ഇത്തരത്തില്‍ വാന്‍ വരുമാനം ഉണ്ടാക്കുന്നുണ്ട്.

വധുവിന്റേയും വരന്റേയും മികച്ച പ്രവേശം (ബെസ്റ്റ് ബ്രൈഡ് ആന്‍ഡ് ഗ്രൂം എന്‍ട്രി) വിഭാഗത്തിലാണ് അമ്പലപ്പുഴയിലും തായ്ലന്‍ഡിലെ ഫുക്കറ്റിലും നട വിവാഹങ്ങള്‍ക്ക് റെയിന്‍മേക്കര്‍ കേരളത്തില്‍ നിന്നുള്ള സ്ഥാപനം നേടിയ ഏകഅംഗീകാരങ്ങള്‍ നേടിയത്. ‘ഭാരതീയ വിവാഹങ്ങള്‍ നടത്തു ആഗോള സ്ഥാപനങ്ങള്‍ക്കിടയില്‍ രണ്ട് രണ്ടാം സ്ഥാനങ്ങള്‍ നേടാനായത് വലിയ ബഹുമതിയാണ്. കേരളത്തെ പ്രതിനിധീകരിച്ച് ഈ അംഗീകാരങ്ങള്‍ നേടാനായതും ഞങ്ങള്‍ക്ക് അഭിമാനകരമാണ്,’ റെയിന്‍മേക്കര്‍ വെഡ്ഡിംഗ് പ്ലാനേഴ്സ് ഡയറക്ടര്‍ ജോയല്‍ ജോ പറഞ്ഞു.

റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റുകള്‍, റേഞ്ച് റോവറുകള്‍, വോക്സ്വാഗന്‍ എിവയുടെ നീണ്ടനിരയ്ക്കൊപ്പം പുഷ്പാലംകൃതമായ മെഴ്സിഡിസ് ബെന്‍സ് എസ് ക്ലാസ് 500-ന്റെ ഒരു വിന്റേജ് മോഡലും അണിനിര അമ്പലപ്പുഴ വിവാഹത്തിലെ വധൂവരന്മാരുടെ പ്രവേശത്തില്‍ മോഹനിയാട്ടം, കളരിപ്പയറ്റ്, മയൂരനൃത്തം, കഥകളി, തെയ്യം, വേല്‍കളി എിവയുള്‍പ്പെടുന്ന ഫ്യുഷന്‍ നൃത്തരൂപങ്ങളും അരങ്ങേറി. തായ്ലന്‍ഡിലെ ഫുക്കറ്റില്‍ നട വിവാഹത്തിന്റെ ഗ്രാന്‍ഡ് എന്‍ട്രിയില്‍ ലാ പരേഡ്, തായ്ലന്‍ഡിലെ സെലിബ്രിറ്റി നൃത്തമായ ശബദ് ചായ് ഡ്രം പെര്‍ഫോമന്‍സ് എന്നിവ ഉള്‍പ്പെട്ടിരുന്നു. ബ്രൈഡ്സമെയ്ഡ്സ്, ഗ്രൂംസ്മെന്‍ എന്നിവരുടെ ഒരു നീണ്ടഘോഷയാത്രയും ഈ വിവാഹത്തിന് കൊഴുപ്പേകി.

ഇന്ത്യയില്‍ നിന്നുള്ള വിവാഹങ്ങള്‍ ആഗോളവേദികളില്‍ വെച്ച് നടത്തു പ്രവണതയെ അവാര്‍ഡ് കമ്മിറ്റി പ്രത്യേകം അഭിനന്ദിച്ചുവെ് ജോയല്‍ ജോ പറഞ്ഞു. ഇന്ത്യയിലെ സമ്പന്ന കുടുംബങ്ങള്‍ക്കിടയില്‍ വന്‍പ്രചാരമാണ് ഇന്റര്‍നാഷനല്‍ ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് നേടിവരുത്. ഇത്തരം വിവാഹങ്ങള്‍ നടത്തുതില്‍ രാജ്യത്താകെ മികച്ച ഡിമാന്‍ഡാണ് റെയിന്‍മേക്കര്‍ വെഡ്ഡിംഗ് പ്ലാനേഴ്സിന് ലഭിക്കുത്.

കഴിഞ്ഞ വര്‍ഷം മുതലാണ് ഇന്റര്‍നാഷനല്‍ ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗുകള്‍ നടത്തുതില്‍ റെയിന്‍മേക്കര്‍ ശ്രദ്ധകേന്ദ്രീകരിച്ചു തുടങ്ങിയത്. ആദ്യമലയാളി ഡെസ്റ്റിനേഷന്‍ വിവാഹവും 2016-ല്‍ ഫുക്കെറ്റില്‍ നടന്നു. ഇന്ത്യ, യുഎഇ, സിംഗപ്പൂര്‍, ഓസ്ട്രിയ എന്നിവിടങ്ങളില്‍ നിന്നായി അഞ്ഞൂറോളം അതിഥികളാണ് ഈ വിവാഹത്തിന് പറന്നെത്തിയത്. സിനിമാഫോട്ടോഗ്രാഫര്‍മാര്‍, ഫോട്ടോഗ്രാഫര്‍മാര്‍, കലാകാരന്മാര്‍, ഷെഫുമാര്‍ എന്നിവരുള്‍പ്പെട്ട 80-അംഗ ക്രൂവും ഈ വിവാഹമാമാങ്കത്തിന് ഇന്ത്യയില്‍ നിന്ന് ഫുക്കറ്റിലെത്തി.

മുംബൈയില്‍ നിന്നുള്ള വധൂവരന്മാരുടെ വിവാഹമാണ് കമ്പനി ഈയിടെ ബാലിയില്‍ നടത്തിയത്. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ഈ വിവാഹത്തില്‍ വിവിധ തീമുകളില്‍ രണ്ടു ദിവസമായി നാല് ഇവന്റുകളുണ്ടായിരുന്നു. പൈറേറ്റ് ക്രൂയ്സിലാണ് ബാലിനീസ് തീമിലുള്ള മെഹന്തി നടതെങ്കില്‍ ബാലിനീസ് മാതൃകയില്‍ നിര്‍മിച്ച കുപു-കുപു ആംപിതീയറ്ററിലാണ് ഹവായിയന്‍ തീമിലുള്ള സംഗീത് ചടങ്ങ് അരങ്ങേറിയത്. ക്ലിഫിനു മുകളില്‍ സ്ഥിതി ചെയ്യു ഗോള്‍ഫ് കോഴ്സില്‍ വെച്ചാണ് ഈ ഉത്തരേന്ത്യക്കാരുടെ വിവാഹം ദക്ഷിണേന്ത്യന്‍ തീമില്‍ നടതത്.

ഇന്റര്‍നാഷനല്‍ ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗുകള്‍ നടത്തുതില്‍ കേരളത്തില്‍ നിന്നുള്ള ഏറ്റവും മുന്‍നിര ബ്രാന്‍ഡായിരിക്കയാണ് ഇതോടെ റെയിന്‍മേക്കര്‍. ‘കൗതുകകരമായ സ്ഥലങ്ങളില്‍ വിവാഹങ്ങള്‍ നടത്താന്‍ ഒട്ടേറെ അന്വേഷണങ്ങള്‍ ലഭിക്കുുണ്ട്. അങ്ങനെ ആഗോള വെഡ്ഡിംഗ് പ്ലാനേഴ്സുമായാണ് ഞങ്ങളിപ്പോള്‍ മത്സരിക്കുതെ പറയാം. ഇതൊരു വലിയ വെല്ലുവിളിയാണ്,’ ജോയല്‍ ജോ പറഞ്ഞു. എന്നാല്‍ വെല്ലുവിളികള്‍ നേരിടാന്‍ റെയിന്‍മേക്കേഴ്സ് ടീം സുസജ്ജമാണെും കൂടുതല്‍ കൗതുകരങ്ങളായ ആഗോള ഡെസ്റ്റിനേഷനുകളുമായി കമ്പനി മുന്‍നിരയില്‍ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2016-2017-ലെ മികച്ച ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് – ഇന്റര്‍നാഷനല്‍ വിഭാഗത്തില്‍ നാലാം സ്ഥാനവും റെയിന്‍മേക്കര്‍ നേടിയിരുന്നു. ഫുക്കറ്റില്‍ നട ആദ്യ മലയാളി ഇന്റര്‍നാഷനല്‍ ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗിനായിരുന്നു ഈ അംഗീകാരം. മലയാളികള്‍ ഏറെയില്ലാത്ത വിദേശരാജ്യത്ത് 500-ലേറെ ആഗോള അതിഥികള്‍ക്ക് കേരളീയസദ്യ വിളമ്പിയതും സെലിബ്രിറ്റി കലാകാരന്മാരോടൊപ്പമുളള യാത്രകളും നിരവധി ബാന്‍ഡുകളുടെ സാനിധ്യവും ചരക്കുകടത്തിന്റേയും കാലാവസ്ഥയുടേയും വെല്ലുവിളികളും ആഗോളതലത്തില്‍ തന്നെഈ ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗിനെ ശ്രദ്ധേയമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here