ആരോഗ്യ മന്ത്രിയുടെ ഭര്‍ത്താവ് മര്‍ദ്ദിച്ചിട്ടില്ല; മാധ്യമങ്ങള്‍ക്കെതിരെ ദളിത് യുവതി

0
100

മന്ത്രി കെ.കെ ശൈലജയുടെ ഭര്‍ത്താവും മട്ടന്നൂര്‍ നഗരസഭാ ചെയര്‍മാനുമായ കെ ഭാസ്കരന്‍ തന്നെ മര്‍ദിച്ചിട്ടില്ലെന്ന വെളിപ്പെടുത്തലുമായ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തക ഷീല രാജന്‍. തെരഞ്ഞെടുപ്പ് ദിവസം വാക്ക് തര്‍ക്കം മാത്രമാണുണ്ടായത്. പോളിങ് ബുത്തില്‍ നിന്നും ഇറങ്ങി പോകാന്‍ ആവശ്യപ്പെട്ടപ്പോള്‍ മനോവിഷമമുണ്ടായി. തെറ്റായ വാര്‍ത്ത കൊടുത്ത മാധ്യമങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്നും ഇവര്‍ പറഞ്ഞു.

മട്ടന്നൂര്‍ നഗരസഭാ ചെയര്‍മാനെതിരെ പ്രചരിക്കുന്നത് തെറ്റായ വാര്‍ത്തയാണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനും പ്രതികരിച്ചു. ഭാസ്കരനെതിരെ പാര്‍ട്ടിക്ക് പരാതി ലഭിച്ചിട്ടില്ല. മട്ടന്നൂര്‍ തെരഞ്ഞെടുപ്പില്‍ ബിജെപി കോണ്‍ഗ്രസ് നേതാക്കള്‍ അവകാശപ്പെട്ടത് പോലെ വിജയം അവര്‍ക്ക് നേടാനായില്ല. മിന്നുന്ന വിജയമാണ് എല്‍ഡിഎഫ് നേടിയത്.

പാര്‍ട്ടി നേടിയ വിജയത്തിന്റെ തിളക്കം കുറയ്ക്കുന്നതിന് വേണ്ടിയുള്ള ആസൂത്രിതമായ പ്രചരണമാണ് ഇതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടിയെടുക്കുമെന്ന് പാര്‍ട്ടി പ്രവര്‍ത്തക അറിച്ചിട്ടുണ്ട്. ഇത്തരം വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ കുറച്ച്‌ പ്രയാസപ്പെടുമെന്നും പി ജയരാജന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here