ഉപരാഷ്ട്രപതിയായി വെങ്കയ്യ നായിഡു ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും

0
159

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതിയായി വെങ്കയ്യ നായിഡു ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രാവിലെ 10 മണിക്ക് രാഷ്ട്രപതി ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുന്നത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാര്‍, സംസ്ഥാന മുഖ്യമന്ത്രിമാര്‍, പ്രതിപക്ഷ നേതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു, തമിഴ്‌നാട് മുഖ്യമന്ത്രി ഇ. പളനിസ്വാമി, മുന്‍ മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എന്നിവര്‍ ചടങ്ങിനെത്തും. പ്രതിപക്ഷ സ്ഥാനാര്‍ത്ഥി ഗോപാല്‍ കൃഷ്ണ ഗാന്ധിയെ പരാജയപ്പെടുത്തിയാണ് കേന്ദ്രമന്ത്രിയായിരുന്ന വെങ്കയ്യ നായിഡു ഉപരാഷ്ട്രപതിയായത്.

ഇന്ത്യയുടെ വടക്കന്‍ സംസ്ഥാനത്ത് നിന്നുള്ള രാംനാഥ് കോവിന്ദ് രാഷ്ട്രപതിയായപ്പോള്‍ തെക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള നേതാവ് ഉപരാഷ്ട്രപതിയാകണമെന്നു ബിജെപി തീരുമാനമെടുത്തിരുന്നു. അങ്ങിനെയാണ് തെക്ക് നിന്നുള്ള തിളക്കമുള്ള ബിജെപി നേതാവായ വെങ്കയ്യക്ക് നറുക്ക് വീണത്.

വെങ്കയ്യ നായിഡുവിനു 516 വോട്ടുകളും ഗോപാല്‍ കൃഷ്ണഗാന്ധിക്ക് 244 വോട്ടുകളും ലഭിച്ചു. ഉപരാഷ്ട്രപതിയായിരുന്നഹമീദ് അന്‍സാരിയുടെ കാലാവധി ഇന്നലെയാണ് അവസാനിച്ചത്. ഉപരാഷ്ട്രപതിയുടെ വിടവാങ്ങല്‍ ചടങ്ങുകളും ഇന്നലെ രാജ്യസഭയില്‍ നടന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here