ഋതബ്രത ബാനര്‍ജി: അകത്തേക്കോ പുറത്തേക്കോ? സിപിഎമ്മില്‍ നിന്നും ചോദ്യം ഉയരുന്നു

0
134


ന്യൂഡൽഹി: സിപിഎമ്മിലെ തീപ്പൊരി നേതാവാണ്‌ രാജ്യസഭാംഗം ഋതബ്രത ബാനർജി. പശ്ചിമബംഗാളില്‍ നിന്നുള്ള ഈ രാജ്യസഭാംഗം സിപിഎമ്മില്‍ തുടരുമോ എന്നതാണ് ചോദ്യം ഉയരുന്നത്.

കടുത്ത യെച്ചൂരി പക്ഷക്കാരനായ ഋതബ്രത മുഖം നോക്കാതെ അഭിപ്രായം പറയുന്നതില്‍ മുന്‍പന്തിയിലുമാണ്. ഋതബ്രത സിപിഎം വിട്ടേക്കും എന്നാണു സിപിഎമ്മിനകത്ത് നിന്നുമുള്ള സംസാരം.

എസ്‌എഫ്‌ഐയുടെ മുന്‍ ദേശീയ അധ്യക്ഷനായിരുന്ന ഋതബ്രതയെ ഈയിടെ സംസ്‌ഥാന കമ്മിറ്റിയിൽനിന്നു ബംഗാൾ ഘടകം സൗത്ത് 24 പർഗാനാസ് ജില്ലാ സെക്രട്ടേറിയറ്റിലേക്കു തരംതാഴ്‌ത്തിയിരുന്നു.

മുൻ ഭാര്യ ഉർബ ചൗധരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഈ തീരുമാനം കേന്ദ്ര കമ്മിറ്റിയുടെ മുന്നിലാണ്. ബംഗാള്‍ ഘടക തീരുമാനം കേന്ദ്ര കമ്മിറ്റി യും അംഗീകരിച്ചാൽ ഋതബ്രത പാർട്ടി വിട്ടേക്കുമെന്നാണു സൂചന.

പക്ഷെ വിമര്‍ശനത്തിന്റെ സമയം വരുമ്പോള്‍ ഋതബ്രത കണ്ണടച്ച് വിമര്‍ശനം തുടരും. ബംഗാളിലെ ശക്തമായ ഗ്രൂപ്പ് വഴക്കുകളില്‍ പക്ഷെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി യെച്ചൂരിയോട് അടുത്ത് നിന്നേ ഋതബ്രത സംസാരിക്കൂ.

ഇപ്പോള്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയെ യെച്ചൂരിയെ തൊട്ടടുത്ത് ഇരുത്തി കടുത്ത സിപിഎം വിമര്‍ശനം ഋതബ്രത നടത്തുന്നതിന് ഇന്നലെ ചേര്‍ന്ന പാര്‍ട്ടി യോഗം സാക്ഷ്യം വഹിച്ചു. യച്ചൂരിക്കു യാത്രയയപ്പു നൽകാൻ പാർട്ടിയുടെ പാർലമെന്ററി ഓഫിസ് വിളിച്ചുകൂട്ടിയ യോഗത്തിലാണ് ഋതബ്രത കത്തിക്കയറിയത്.

യച്ചൂരിയെ മൂന്നാമതൊരു തവണ കൂടി രാജ്യസഭയിലേക്ക് അയയ്‌ക്കേണ്ടതില്ലെന്ന സിപിഎം തീരുമാനത്തെ എതിര്‍ത്താണ് ഋതബ്രത കത്തിക്കയറിയത്. ഇത്തരം വിമർശനം പറ്റില്ലെന്നു ലോക്‌സഭാംഗമായ മുഹമ്മദ് സലിം എതിരഭിപ്രായവുമായി വന്നു.

പക്ഷെ . വ്യക്‌തിപരമായ അഭിപ്രായം പറയുമെന്ന് പറഞ്ഞു വീണ്ടും ഋതബ്രത ഉടക്കി. കാരണമുണ്ട്. ഋതബ്രതയെ സൗത്ത് 24 പർഗാനാസ് ജില്ലാ സെക്രട്ടേറിയറ്റിലേക്കു തരംതാഴ്‌ത്തിയ നടപടികള്‍ക്ക് നേതൃത്വം നല്‍കിയത് മുഹമ്മദ് സലിം അധ്യക്ഷനായ അന്വേഷണ കമ്മിഷനാണ്.

അപ്പോള്‍ രംഗം തണുപ്പിക്കാന്‍ യച്ചൂരി ഇടപെട്ടു. അപ്പോള്‍ ഋതബ്രതയെ തണുപ്പിക്കാന്‍ കഴിഞ്ഞെങ്കിലും തന്നെ തരം താഴ്ത്തിയ നടപടികള്‍ക്ക് അംഗീകാരം വന്നാല്‍ പാര്‍ട്ടി വിടാനുള്ള തീരുമാനത്തില്‍ തന്നെയാണ് ഋതബ്രത എന്നാണു സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here