കൊച്ചി: കണ്ണൂർ പെരിങ്ങത്തൂർ കനകമലയിൽ ഭീകര സംഘടനയായ ഐഎഎസ് രഹസ്യയോഗം ചേർന്ന കേസിൽ എന്‍ഐഎ ഒരു കുറ്റപത്രം കൂടി സമർപ്പിച്ചു .പ്രതികൾക്ക് സാമ്പത്തിക സഹായം എത്തിച്ച മൊയ്നുദ്ദീൻ പാറക്കടവത്തിനെ പ്രതി ചേര്‍ത്താണ് അധിക കുറ്റപത്രം സമര്‍പ്പിച്ചത്.
എട്ടു പ്രതികൾക്കെതിരെ രണ്ടു കുറ്റപത്രങ്ങൾ സമർപിച്ച കേസിലാണ് പുതിയ ഒരു കുറ്റപത്രം കൂടി വരുന്നത്. ഇപ്പോള്‍ പ്രതി ചേര്‍ത്ത മൊയ്നുദ്ദീൻ പാറക്കടവത്തിനെ മുന്‍പ് എന്‍ഐഎ ഒഴിവാക്കിയതായിരുന്നു. എന്നാല്‍ കേസിലെ പ്രതി കേസിലെ പ്രതി സ്വാലിഹ് മുഹമ്മദിന് തീവ്രവാദ പ്രവർത്തനങ്ങൾക്ക് പണം കൈമാറിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ മൊയ്നുദ്ദീൻ പാറക്കടവത്തിനെ വീണ്ടും പ്രതിയാക്കി.
ഗൾഫിലായിരുന്ന മൊയ്നുദ്ദീനെ നാടുകടത്തപ്പെട്ടതിനെത്തുടർന്ന് കഴിഞ്ഞ ഫെബ്രുവരിയിലാണ് എൻഎഎ അറസ്റ്റു ചെയ്തത്. രഹസ്യവിവരത്തെ തുടർന്നു കഴിഞ്ഞ ഒക്ടോബറിലാണു കനകമലയിൽ ഒത്തുകൂടിയ സംഘത്തെ എൻഐഎ പിടികൂടിയത്.